Keralam

തൊഴിലാളി സംഘടനകള്‍ ഒന്നാം തീയതി നോട്ടീസ് നല്‍കിയിട്ടും ഇന്നാണോ ചര്‍ച്ച നടത്തിയത്?, ടോമിന്‍ തച്ചങ്കരിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിമര്‍ശനങ്ങള്‍. തൊഴിലാളി സംഘടനകള്‍ ഒന്നാം തിയതി നോട്ടീസ് നല്‍കിയിട്ടും ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.

ചര്‍ച്ചയ്ക്ക് വേദി ഒരുക്കേണ്ടത് മാനെജ്‌മെന്റാണ്. തൊഴിലാളികള്‍ക്ക് മാനെജ്‌മെന്റിനെ സമീപിക്കാനെ കഴിയൂ. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ എംഡിക്ക് ബാധ്യതയുണ്ട്. പ്രശ്‌നപരിഹാരത്തിനായി എംഡി എടുത്ത നിലപാട് ശരിയായില്ലെന്നും കോടതി കുറ്റപ്പെടുത്തി.

ഇന്ന് രാവിലെയാണ് കെഎസ്ആര്‍ടിസി എംഡിയും സംയുക്ത തൊഴിലാളി യൂണിയനുകളും തമ്മില്‍ ചര്‍ച്ച നടത്തിയത്. തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളി യൂണിയനുകള്‍ ചര്‍ച്ചയ്ക്ക് എത്തിയത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ എംഡി തയ്യാറായില്ലെന്ന് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. തുടര്‍ന്നാണ് പണിമുടക്ക് പരസ്യമായി പ്രഖ്യാപിച്ചത്.

എന്നാല്‍ തൊഴിലാളി യൂണിയനുകളുമായി നാളെ ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതെതുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യൂണിയനുകളോട് ഹൈക്കോടതി ആവശ്യപ്പെടുകയും പണിമുടക്ക് കോടതി തടയുകയും ചെയ്തു.സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ പണിമുടക്കിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.

ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നത് വരെ പണിമുടക്ക് പാടില്ലെന്നായിരുന്നു കോടതി നിര്‍ദേശം. തുടര്‍ന്ന് ചേര്‍ന്ന് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം ഹൈക്കോടതി നിര്‍ദേശം തളളുകയും പണിമുടക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും മുന്‍നിശ്ചയ പ്രകാരം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സമരം ആരംഭിക്കാനും തീരുമാനിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018