Keralam

കമ്മ്യൂണിസ്റ്റ് കാഴ്ചപാടുകള്‍ ഉയര്‍ത്തി പിടിക്കുന്നതില്‍ പ്ദമകുമാറിന് വിഴ്ചപറ്റിയെന്ന് കോടിയേരി; ദേവസ്വം ബോര്‍ഡിന്റെ പരമ്പരാഗത രീതികളില്‍ വീണുപോയതാണ്, പാര്‍ട്ടി തിരുത്തി 

കമ്മ്യൂണിസ്റ്റ് കാഴ്ചപാടുകള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന് വീഴ്ചപറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേവസ്വം ബോര്‍ഡിന്റെ പരമ്പരാഗത രീതികളില്‍ പദ്മകുമാര്‍ വീണുപോയി, പാര്‍ട്ടി ഇടപെട്ട് പദ്മകുമാറിനെ തിരുത്തിയെന്ന് കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ്ബ്ലാങ്കിലാണ് കോടിയേരിയുടെ പ്രതികരണം.

വിഴ്ചകള്‍ മനസിലാക്കി തിരുത്തല്‍ നടപടികള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. കാലാവധിക്ക് മുന്‍പ് പദ്മകുമാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പദ്മകുമാര്‍ നടത്തിയ പല പ്രസ്താവനകളും വിവാദമായിരുന്നു. വിധി വന്നതിന് പിന്നാലെ തന്റെ കുടുംബത്തിലെ ആരും ശബരിമലക്ക് പോകില്ലെന്നായിരുന്നു പദ്മകുമാറിന്റെ വാക്കുകള്‍. ഇതിന് പുറകെ സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്നും പദ്മകുമാര്‍ പറഞ്ഞിരുന്നു. ഇതെല്ലാം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പദ്മകുമാറിനെ പരസ്യമായി തളളി പറയുകയും ചെയ്തിരുന്നു. ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018