Keralam

ജോയ്‌സ് ജോര്‍ജ് എംപിയ്‌ക്കെതിരായ കൊട്ടാക്കമ്പൂര്‍ ഭൂമി കേസില്‍ പരാതിക്കാര്‍ പിന്മാറി; ‘തെറ്റിദ്ധരിപ്പിച്ച് ഒപ്പിടീച്ച രേഖകള്‍ പ്രകാരം ചിലര്‍ പരാതി നല്‍കി’ 

ജോയ്‌സ് ജോര്‍ജ് എംപിക്കെതിരെ കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസിലെ പരാതിക്കാര്‍ പിന്മാറി. തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വെയ്പ്പിച്ച രേഖകള്‍ പ്രകാരം ചിലര്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പരാതിക്കാര്‍ പറഞ്ഞു. ദേവികുളം താലൂക്കില്‍ താമസിക്കുന്ന ഗണേശന്‍, ലക്ഷമി, ബാലന്‍ എന്നിവരാണ് സത്യവാങ് മൂലം നല്‍കിയത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് മൂന്നുപേരും അപേക്ഷ നല്‍കിയിട്ടുണ്ട്.

കൊട്ടക്കമ്പൂരില്‍ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ മുരുകന്‍, ഗണേശന്‍, വീരമ്മാള്‍, പൂങ്കൊടി, ലക്ഷമി, ബാലന്‍,മാരിയമ്മാള്‍,കുമാരക്കള്‍ എന്നിവരില്‍ നിന്ന് 2001 ല്‍ ജോയിസിന്റെ പിതാവ് ജോര്‍ജ് 32 ഏക്കര്‍ ഭൂമി പവര്‍ ഓഫ് അറ്റോര്‍ണിയിലൂടെ കൈവശപ്പെടുത്തിയെന്നാണ് പരാതി. 2014 ലാണ് ദേവികുളം കലക്ടര്‍ക്ക് ഇതു സബന്ധിച്ച് ആദ്യ പരാതി ലഭിക്കുന്നത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരില്‍ ഭൂമിക്ക് പട്ടയം ഉണ്ടാക്കുകയും പിന്നീട് ഭൂമി ജോയ്‌സിന്റെ കൂടുംബം സ്വന്തമാക്കി എന്നും പരാതിയില്‍ പറയുന്നു.

പിന്നീട് 2017 നവംബറില്‍ കൊട്ടക്കമ്പൂരിലെ 28 ഏക്കര്‍ ഭൂമിയുടെ പട്ടയം ദേവികുളം സബ്കളക്ടര്‍ റദ്ദാക്കിയിരുന്നു. അനധികൃതമായി ഭൂമികയ്യേറി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റദ്ദാക്കല്‍ നടപടി. ജോയ്സ് ജോര്‍ജ് എംപി, ഭാര്യ അനുപമ, അമ്മ മേരി, സഹോദരങ്ങളായ ജോര്‍ജ്, ജസ്പിന്‍ എന്നിവരുടെ പേരില്‍ വ്യാജ പട്ടയമുപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന പരാതി ശരിവെച്ചായിരുന്നു നടപടി.

കേസ് ഹൈക്കോടതിയില്‍ നടക്കുന്നതിനിടയില്‍ കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ജോയ്സ് ജോര്‍ജ് എംപിക്ക് ദേവികുളം കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. ജനുവരി 10ന് രേഖകളുമായി ഹാജരാകാനാണ് സബ്കളക്ടര്‍ നോട്ടീസ് അയച്ചിരുന്നത്. ലാന്‍ഡ് റവന്യൂ കമ്മീഷണറോട് നടപടി പരിശോധിക്കാന്‍ കളക്ടര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പരാതിക്കാരുടെ പിന്‍ന്മാറ്റം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018