Keralam

ചര്‍ച്ച പരാജയം, ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിലേക്ക്, സമരം നിയമപരമല്ലെന്ന് ഓര്‍മ്മപ്പെടുത്തി ഹൈക്കോടതി വിമര്‍ശം

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്. എംഡി ടോമിന്‍ തച്ചങ്കരിയുമായി ഇന്നുരാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് തീരുമാനത്തില്‍ മാറ്റമില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചത്. അതേസമയം സമരം നീട്ടിവെച്ചുകൂടെ എന്നും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടതെന്നും ഹൈക്കോടതി ചോദിച്ചു.

നിയമപരമായ പരിഹാരമുളളപ്പോള്‍ എന്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടണം. സമരം നിയമപരമായ വഴിയല്ല. ഉച്ചയ്ക്ക് മുമ്പ് ചര്‍ച്ചയിലെ വിശദാംശങ്ങള്‍ അറിയിക്കണം. കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണെന്ന് ഓര്‍മ്മ വേണമെന്നും ഹൈക്കോടതി പറഞ്ഞു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ പണിമുടക്കിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍.

ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ക്ഷാമബത്ത തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചുമാണ് പണിമുടക്ക്. ജീവനക്കാര്‍ ന്യായമായ കൂലിയാണ് ആവശ്യപ്പെടുന്നതെന്നും ശമ്പള പരിഷ്‌കരണം മുടങ്ങി കിടക്കുകയാണെന്നും യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. യാത്രക്കാരെ പെരുവഴിയിലാക്കുന്ന ഒന്നും ഇതുവരെ ചെയ്തിട്ടില്ല.

നിലവില്‍ കെഎസ്ആര്‍ടിസി യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുച്ചു. സാധാരണക്കാര്‍ക്ക് അധികച്ചാര്‍ജ് കൊടുത്ത് സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ അടക്കം യാത്ര ചെയ്യേണ്ടി വരുന്നെന്നും സ്ഥാപനത്തെ തകര്‍ക്കുന്നതിനുളള അജന്‍ഡ ഉണ്ടെന്ന് സംശയിക്കുന്നതായും യൂണിയന്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018