Keralam

പണിമുടക്കില്‍ വിട്ടുവീഴ്ചയില്ല, ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സമരം, ഹൈക്കോടതിയെ തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് കെഎസ്ആര്‍ടിസി സംയുക്ത സമരസമിതി.നാളെ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കേസ് പരിഗണിക്കുന്ന അടുത്ത ചൊവ്വാഴ്ച വരെ സമരം പാടില്ലെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പണിമുടക്കില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

തൊഴിലാളി യൂണിയനുകളുമായി നാളെയും ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാളെ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും തൊഴിലാളി സംഘടനകളോട് ഹൈക്കോടതി ഇന്ന് ആവശ്യപ്പെട്ടിരുന്നു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ പണിമുടക്കിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.

ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സമരം പാടില്ലെന്നാണ് കോടതി നിര്‍ദേശം. കെഎസ്ആര്‍ടിസി മാനെജ്‌മെന്റും സര്‍ക്കാരും തൊഴിലാളി യൂണിയനുകളും ചര്‍ച്ചയില്‍ പങ്കെടുക്കണം. നാളെ രാവിലെ പത്തരയ്ക്ക് ലേബര്‍ കമ്മീഷണറുടെ ഓഫിസില്‍ വെച്ചാണ് ചര്‍ച്ച.

നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുതെന്നും പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുമ്പോള്‍ സമരമെന്തിനെന്നും കോടതി ചോദിച്ചിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കി എന്നത് സമരം നടത്താനുള്ള അവകാശമല്ലെന്നും പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ സമരം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്കെതിരെ കടുത്ത വിമര്‍ശനങ്ങളും കോടതി ഉന്നയിച്ചിരുന്നു.

ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ക്ഷാമബത്ത തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചുമാണ് പണിമുടക്ക്. ജീവനക്കാര്‍ ന്യായമായ കൂലിയാണ് ആവശ്യപ്പെടുന്നതെന്നും ശമ്പള പരിഷ്‌കരണം മുടങ്ങി കിടക്കുകയാണെന്നും യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

യാത്രക്കാരെ പെരുവഴിയിലാക്കുന്ന ഒന്നും ഇതുവരെ ചെയ്തിട്ടില്ല. നിലവില്‍ കെഎസ്ആര്‍ടിസി യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുച്ചു. സാധാരണക്കാര്‍ക്ക് അധികച്ചാര്‍ജ് കൊടുത്ത് സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ അടക്കം യാത്ര ചെയ്യേണ്ടി വരുന്നെന്നും സ്ഥാപനത്തെ തകര്‍ക്കുന്നതിനുളള അജന്‍ഡ ഉണ്ടെന്ന് സംശയിക്കുന്നതായും യൂണിയന്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018