Keralam

മുനമ്പത്തേത് മനുഷ്യകടത്തല്ല നിയമ വിരുദ്ധ കുടിയേറ്റം; പിന്നില്‍ മധ്യപ്രദേശിലെ ട്രാവല്‍ ഏജന്‍സി; സംഘം പോയത് ന്യൂസിലാന്റിലേക്കെന്നും സൂചന  

മുനമ്പം മനുഷ്യക്കടത്തിന് പിന്നില്‍ മധ്യപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയെന്ന് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശ് സ്വദേശിയായ ഒരു സ്ത്രീയാണ് ട്രാവല്‍ ഏജന്‍സിയുമായി വിദേശത്തേക്ക് കടന്നവരെ ബന്ധിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് ചെറായിയില്‍ നിന്നും കണ്ടെടുത്ത വിലാസങ്ങളില്‍ നിന്നാണ് ഇവരെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.

മുനമ്പത്തേത് മനുഷ്യകടത്തല്ലെന്നും നിയമവിരുദ്ധ കുടിയേറ്റമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എത്രപേര്‍ ഇത്തരത്തില്‍ വിദേശത്തേക്ക് പോയി എന്നതിന് ഇപ്പോഴും അവ്യക്തത തുടരുകയാണ്. നൂറോ നൂറ്റി അന്‍പതോ പേര്‍ ചേര്‍ന്ന സംഘമാണ് മത്സ്യബന്ധന ബോട്ട് വഴി വിദേശത്തേക്ക് കടന്നത് എന്നാണ് സൂചന. ഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍കോളനി, തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളളവരാണ് സംഘത്തിലുളളത്.

ഓസ്‌ട്രേലിയയില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ സംഘം അവിടേക്ക് പോകാനുളള സാധ്യത അന്വേഷണ സംഘം തളളികളയുന്നു. ന്യൂസിലാന്റിലേക്ക് പോകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

മുനമ്പത്ത് ബോട്ട് വാങ്ങിയ സംഘത്തിലെ മൂന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 1.20 കോടി രൂപക്കാണ് ഇവര്‍ മത്സ്യബന്ധന ബോട്ട് വാങ്ങിയത്. ഡല്‍ഹി ആസ്ഥാനമായുളള കുടിയേറ്റ മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ബോട്ട് വാങ്ങിയ ശ്രീകാന്തന്‍, സെല്‍വം എന്നിവരും ഇവര്‍ക്കൊപ്പം പോയെന്നാണ് സൂചന.

യാത്രക്കായി മുനമ്പം തെരഞ്ഞെടുക്കാനുളള കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേരള തീരത്ത് പരിശോധന കുറവായതിനാലാണ് കാരണമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് നിന്നുളളവരുടെ പങ്കാണ് ഇത് വെളിപ്പെടുത്തുന്നതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

രണ്ടുദിവസം മുമ്പാണ് സംഘം കൊച്ചി തീരത്തുനിന്ന് മല്‍സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാപുകളില്‍ കഴിയുന്നവരും ബോട്ടില്‍ കൊച്ചി തീരം വിട്ടെന്നും സംശയിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018