Keralam

മുസ്ലീം തീവ്രവാദത്തിന് ഉത്തരവാദികള്‍ ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമെന്ന് സലഫി വിഭാഗം: ഐഎസില്‍ ചേരാന്‍ പോയവര്‍ക്ക് പ്രചോദനമായത് മൌദൂദിയുടെ ആശയങ്ങള്‍

ഇസ്ലാമിക തീവ്രവാദവും ഐഎസ് ആശയങ്ങളും പ്രചരിക്കാന്‍ കാരണം ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണെന്ന ആരോപണവുമായി സലഫി ഗ്രൂപ്പ്. കേരളത്തില്‍ ഐഎസ് അനുകൂലികളെ സൃഷ്ടിച്ചത് സലഫികളാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് ജമാ അത്തെ ഇസ്ലാമിയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ ആരോപണവുമായി സലഫി ഗ്രൂപ്പ് നേതാവ് സക്കറിയ സ്വലാഹി രംഗത്തുവന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ യോഗം ചേര്‍ന്നാണ് നിലപാടുകള്‍ വിശദീകരിച്ചത്.

തീവ്ര നിലപാടുകള്‍ എടുക്കുന്നതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള സംഘടനയാണ് സ്വലാഹിയുടെത്.

സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഐഎസില്‍ ചേരാനായി കുടിയേറുന്നവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് സലഫി ഗ്രൂപ്പാണ് എന്ന് ആരോപിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബ്ദുള്‍ റഷീദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം പുറത്തായിരുന്നു.

ജമാ അത്തെ ഇസ്ലാമി സ്ഥാപകനായ സൈദ് അബ്ദുള്‍ അല്‍ മൗദൂദിയും അറബ് രാജ്യങ്ങളില്‍ മുസ്ലീം ബ്രദർഹുഡ് നേതാവായ സൈദ് ക്വിത്ബുമാണ് തീവ്രവാദം വളര്‍ത്തുന്നതിന് പ്രചാരം കൊടുത്തത് എന്നായിരുന്നു ചര്‍ച്ചയുടെ ഊന്നല്‍.

സലഫികള്‍ക്കിടയില്‍ തീവ്രവാദത്തിന് സഥാനമില്ലെന്നും അവര്‍ എപ്പോഴും അതിനിടയില്‍ നില്‍ക്കുന്ന ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചര്‍ച്ചയില്‍ നേതാക്കള്‍ പറഞ്ഞു. തീവ്രവാദത്തിന് എതിരെ ശക്തമായി നടപടിയെടുത്തതത് സലഫി നേതൃത്വത്തിലുള്ള സൗദി സര്‍ക്കാരാണെന്നും പ്രാസംഗികര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

തീവ്രനിലപാടുകള്‍ ഉള്ള പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് വിതരണം ചെയ്തത് ജമാ അത്ത് ഇസ്ലാമിയാണ്. അബ്ദുള്‍ നാസര്‍ മദനിയുടെ നേതത്വത്തില്‍ ഇസ്ലാമിക് സേവക് സംഘം തുടങ്ങിയപ്പോള്‍ എല്ലാ മുസ്ലീം സംഘടനകളും അതിനെ എതിര്‍ത്തപ്പോഴും അത് പിരിച്ചുവിടരുതെന്നാവശ്യപ്പെട്ടത് ജമാ അത്തെ ഇസ്ലാമിയും മറ്റ് രണ്ട് സംഘടനകളും മാത്രമാണ്. അവരാണ് ഇസ്ലാമിക് സേവക് സംഘത്തിനെ പിന്തുണച്ചതെന്നും സലഫി നേതാക്കള്‍ പറഞ്ഞു.

രാജ്യത്തിനന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം ജനത ആക്രമിക്കപ്പെട്ടപ്പോള്‍ അവരോട് വാളെടുത്ത് പ്രതിരോധിക്കണമെന്ന് ആഹ്വാനം ചെയ്തവരാണ് എന്‍ഡിഎഫ് എന്നും അവരുടെ മുഖപത്രമായ തേജസ് ഒസാമ ബിന്‍ ലാദനെ വധിച്ചപ്പോള്‍ രക്തസാക്ഷി എന്നായിരുന്നു വിശേഷിപ്പിച്ചതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018