Keralam

ദളിത് യുവാവിനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം; ക്രൂരമായി മർദ്ദിച്ചെന്ന് യുവാവ്

തൃശൂരില്‍ ദളിത് യുവാവിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച കേസില്‍ എസ്‌ഐയ്ക്കും സിപിഒക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഉത്തരവിട്ടു. വലപ്പാട് എസ്‌ഐ ആയിരുന്ന ഇആര്‍ ബൈജുവിനും സിപിഒ രഞ്ജിത്തിനും എതിരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമപ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവ്.

തളിക്കളം കൊപ്രക്കളത്ത് കാളക്കൊടുവത്ത് പ്രഭാകരന്റെ മകന്‍ ആഞ്ജലോ (20) ആണ് അന്യായമായി പീഡിപ്പിച്ചതായി പരാതി നല്കിയത്.

2017 ജൂണ്‍ 12ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ആഞ്ജലോയെ സ്‌റ്റേഷനില്‍ എസ്‌ഐ വിളിച്ചുവരുത്തി. അനധികൃതമായി തടഞ്ഞുവെച്ച് അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ലാത്തി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ആഞ്ജലോ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്. ആഞ്ജലോയുടെ വീടിന് സമീപത്ത് താമസിക്കുന്ന പെണ്‍കുട്ടി കുളിക്കുന്ന സമയത്ത് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു ഇയാളെ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചത്.

പരാതി ഫയലില്‍ സ്വീകരിച്ച കോടതി ക്രിമിനല്‍ നിയമനടപടി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് പൊലീസിന് നിര്‍ദ്ദേശം നല്‍കി. പട്ടികജാതി നിരോധന നിയമപ്രകാരമുള്ള കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്.

മർദ്ദനത്തില്‍ പരിക്കേറ്റ് തൃശൂര്‍ ജില്ലാ ആശുപത്രിയിലും ആയുര്‍വേദ ആശുപത്രിയിലും ദിവസങ്ങളോളം ആഞ്ജലോ ചികിത്സ തേടിയിരുന്നു. സംഭവത്തിന് ശേഷം എസ്പിക്കും എസ്‌സി-എസ്ടി കമ്മീഷനും ആഞ്ജലോ നല്‍കിയ പരാതിയില്‍ സമാന്തരമായി അന്വേഷണം നടക്കുന്നുണ്ട്.

ആഞ്ജലോയെ കള്ളക്കേസില്‍ കുടുക്കിയത് സ്ഥലത്തെ ആര്‍എംപി പ്രവര്‍ത്തകരാണെന്ന ആരോപണവും ശക്തമാണ്.

പരാതികളൊന്നും ഇല്ലാതെയാണ് തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതെന്നും ക്രൂര മര്‍ദ്ദനമാണ് നേരിട്ടതെന്നും ആഞ്ജലോ ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു.

സ്റ്റേഷനിലെ സൈബര്‍ റൂമിലേക്കാണ് കൊണ്ടുപോയത്. ആദ്യം എസ്‌ഐയുടെ വകയായിരുന്നു മര്‍ദ്ദനം. സാങ്കല്‍പിക കസേരയില്‍ ഇരുത്തിയും ബാറ്റ് കൊണ്ട് വിരലില്‍ അടിക്കുകയുമെല്ലാം ചെയ്തു. ജാതിപേര് വിളിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആഞ്ജലോ പറയുന്നു. മര്‍ദ്ദനത്തിന് ശേഷം തിരിച്ചുപൊയ്‌ക്കോള്ളാന് ആവശ്യപ്പെട്ടു..

പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആഞ്ജലോ എസ്പിക്കും പട്ടികജാതി വകുപ്പിനും പരാതി നല്‍കി. ഇതിന് ശേഷമാണ് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പരാതി എഴുതി വാങ്ങുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്.

അതേസമയം, യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നുമാണ് പൊലീസ് ഭാഷ്യം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018