Keralam

പ്രതിഷേധം ശക്തം: ശബരിമലയിലെത്തിയ യുവതികളെ തിരിച്ചിറക്കി; പൊലീസ് ബലം പ്രയോഗിച്ചെന്ന് പരാതി

നീലിമലയില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും പ്രതിഷേധക്കാരും തടഞ്ഞ രണ്ട് യുവതികളെ തിരിച്ചിറക്കി. ശബരിമല ദര്‍ശനത്തിനായെത്തിയ കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത് ,ഷാനില സജേഷ് എന്നിവരെയാണ് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം പൊലീസ് തിരിച്ചിറക്കിയത്.

പുലര്‍ച്ചെ നാലരയോടെയായിരുന്നു 2 യുവതികളുള്‍പ്പെട്ട സംഘം മല കയറാനെത്തിയത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പിന്തുണയോടെയായിരുന്നു ഇവര്‍ മല കയറിയത്.

സന്നിധാനത്തേക്കുള്ള മല കയറുന്നതിനിടെ നീലിമലയില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. നേരത്തെ യുവതികള്‍ എത്തുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് കര്‍മ സമിതി പ്രവര്‍ത്തകര്‍ ഇന്നലെ മുതല്‍ വിവധ പ്രദേശങ്ങളില്‍ തമ്പടിച്ചിരുന്നു. തന്നെ കണ്ട ഉടനെ പ്രതിഷേധക്കാര്‍ പറഞ്ഞത് ‘നമ്മള്‍ ഉദ്ദേശിച്ച ആള് തന്നെയാണെന്നായിരുന്നു’ എന്ന് രേഷ്മ പറഞ്ഞു.

മകരവിളക്ക് കഴിഞ്ഞതോടെ സന്നിധാനത്തെയും പമ്പയിലെയും നിരോധനാജ്ഞ പിന്‍വലിച്ചിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കിയിട്ടാണ് എത്തിയതെന്നും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ പറഞ്ഞിരുന്നുവെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് തിരിച്ചിറക്കുകയായിരുന്നു.

പൊലീസ് നിര്‍ബന്ധിച്ചു തിരിച്ചിറക്കുകയായിരുന്നുവെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഇവരെ തിരിച്ചിറക്കിയതോടെ പ്രതിഷേധക്കാര്‍ കൂവി വിളിച്ചു കൊണ്ട് ഇവരുടെ പിന്നാലെ ഓടി. യുവതികളെ തടഞ്ഞ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നേരത്തെ സുരക്ഷ ഒരുക്കിയില്‍ ശബരിമലയില്‍ പോകുമെന്ന് എറണാകുളത്ത് വാര്‍ത്താസമ്മേളനം നടത്തിയ യുവതികളിലൊരാളാണ് രേഷ്മ. മണ്ഡലകാലത്ത് ദര്‍ശനത്തിനായി മാല ഇട്ടിരിക്കുകയാണെന്നും എന്നാല്‍ അവിടുത്തെ അന്തരീക്ഷം ശാന്തമായ ശേഷം മാത്രമെ ദര്‍ശനത്തിന് എത്തുകയുളളൂവെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മാലയിട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കു നേരെ സംഘ്പരിവാര് പ്രവര്‍ത്തകരുടെ ആക്രമണങ്ങളും ഭീഷണിയും ഉണ്ടായെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018