Keralam

‘ദര്‍ശനം നടത്തണം’, പൊലീസ് തിരിച്ചിറക്കിയ രേഷ്മയും ഷാനിലയും നിരാഹാരത്തില്‍, യുവതികളെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി

ശബരിമല ദര്‍ശനത്തിനായി എത്തി പ്രതിഷേധക്കാര്‍ തടഞ്ഞതോടെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത രണ്ട് യുവതികള്‍ നിരാഹാരം തുടങ്ങി. ശബരിമല ദര്‍ശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത്, ഷാനില സജേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍ നിരാഹാരം ആരംഭിച്ചത്.

ദര്‍ശനം നടത്തണമെന്ന തങ്ങളുടെ ആഗ്രഹത്തെ പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്നും യുവതികള്‍ പറഞ്ഞു. ഇവരെ പത്തനംതിട്ടയിലേക്കാണ് പൊലീസ് കൊണ്ടുപോയത്.

പുലര്‍ച്ചെ നാലരയോടെയായിരുന്നു രേഷ്മ നിഷാന്ത്, ഷാനില സജീഷ് എന്നിവരുള്‍പ്പെട്ട എട്ടംഗ സംഘം സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. സംഘത്തിലുളള മറ്റ് ആറുപേര്‍ പുരുഷന്മാരായിരുന്നു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പിന്തുണയോടെയായിരുന്നു ഇവര്‍ മല കയറിയത്.

സന്നിധാനത്തേക്കുള്ള മല കയറുന്നതിനിടെ നീലിമലയില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. നേരത്തെ യുവതികള്‍ എത്തുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് കര്‍മ സമിതി പ്രവര്‍ത്തകര്‍ ഇന്നലെ മുതല്‍ വിവധ പ്രദേശങ്ങളില്‍ തമ്പടിച്ചിരുന്നു. തന്നെ കണ്ട ഉടനെ പ്രതിഷേധക്കാര്‍ പറഞ്ഞത് 'നമ്മള്‍ ഉദ്ദേശിച്ച ആള് തന്നെയാണെന്നായിരുന്നു' എന്ന് രേഷ്മ പറഞ്ഞു. നീലിമലയില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും പ്രതിഷേധക്കാരും തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ഇവരെ പൊലീസ് തിരിച്ചിറക്കിയത്.

മകരവിളക്ക് കഴിഞ്ഞതോടെ സന്നിധാനത്തെയും പമ്പയിലെയും നിരോധനാജ്ഞ പിന്‍വലിച്ചിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കിയിട്ടാണ് എത്തിയതെന്നും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ പറഞ്ഞിരുന്നുവെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് തിരിച്ചിറക്കുകയായിരുന്നു.ഇവരെ തിരിച്ചിറക്കിയതോടെ പ്രതിഷേധക്കാര്‍ കൂവി വിളിച്ചു കൊണ്ട് ഇവരുടെ പിന്നാലെ ഓടി. യുവതികളെ തടഞ്ഞ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സുരക്ഷ ഒരുക്കിയാല്‍ ശബരിമലയില്‍ പോകുമെന്ന് എറണാകുളത്ത് വാര്‍ത്താസമ്മേളനം നടത്തിയ യുവതികളിലൊരാളാണ് രേഷ്മ. മണ്ഡലകാലത്ത് ദര്‍ശനത്തിനായി മാല ഇട്ടിരിക്കുകയാണെന്നും എന്നാല്‍ അവിടുത്തെ അന്തരീക്ഷം ശാന്തമായ ശേഷം മാത്രമെ ദര്‍ശനത്തിന് എത്തുകയുളളൂവെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മാലയിട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കു നേരെ സംഘ്പരിവാര് പ്രവര്‍ത്തകരുടെ ആക്രമണങ്ങളും ഭീഷണിയും ഉണ്ടായെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018