Keralam

‘എന്റെ ഓഫിസില്‍ വരുമ്പോള്‍ ഇനി ചെരുപ്പ് അഴിച്ചുവെക്കരുത്’, ഗ്രനേഡ് ആക്രമണത്തിന്റെ അവശേഷിപ്പ് പേറുന്ന ഇടത് കാലിന്റെ ഓര്‍മ്മയില്‍ രാഹുലിന്റെ വിനയത്തെക്കുറിച്ച് സിന്ധുജോയ്

ആരെയും അമ്പരപ്പിക്കുന്നതാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിനയമെന്ന് ഡോ. സിന്ധുജോയ് ശാന്തിമോന്‍. അധികാരത്തണലില്‍ സകലവിധ സൗകര്യങ്ങള്‍ക്കും ഇടയില്‍ ജനിച്ചുവളര്‍ന്ന ഒരാള്‍, എന്നിട്ടും ഇത്രയേറെ വിനയത്തോടെ പെരുമാറാന്‍ കഴിയുന്നത് അതിശയകരമെന്നും മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സിന്ധുജോയ് വ്യക്തമാക്കുന്നു. ‘നമോ’ കാലം കഴിയുന്നു, ഇനി രാഗോദയം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പെരുമാറ്റത്തെക്കുറിച്ചും സിന്ധുജോയ് പറയുന്നു.

രാഹുലുമായുളള സംഭാഷണം അവസാനിച്ച് ഒടുവില്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വാതില്‍ക്കലോളം വന്നു അദ്ദേഹം. എവിടെപ്പോയാലും മുറിക്ക് പുറത്ത് ചെരിപ്പ് അഴിച്ചുവെക്കുന്നതാണ് ശീലം. ചെരിപ്പ് ധരിക്കാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം ചോദിച്ചു, എന്തിനാണ് ചെരുപ്പ് അഴിച്ചത്? ‘അതാണ് ഞങ്ങളുടെ ശീലം എന്ന് ഞാന്‍’. അദ്ദേഹം തിരുത്തി, ‘ ഇനി എന്റെ ഓഫിസില്‍ വരുമ്പോള്‍ ചെരിപ്പ് അഴിച്ചുവെക്കരുത്. ഇതിനുളളില്‍ ആര്‍ക്കും ചെരിപ്പ് ധരിക്കാം’. അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. കാരണമുണ്ട്. ഗ്രനേഡ് ആക്രമണത്തിന്റെ അവശേഷിപ്പുകള്‍ പേറുന്ന ഇടതുകാലുമായി തെരഞ്ഞെടുപ്പ് കാലത്ത് പല ഓഫിസുകളിലും കയറിയിട്ടുണ്ട്. കാല്‍ നിലത്ത് കുത്താനാവാത്തപ്പോള്‍ പോലും ചെരിപ്പുകള്‍ പുറത്തിടാന്‍ ഞാന്‍ നിര്‍ബന്ധിതയായി. ആരുമത് ശ്രദ്ധിച്ചതേയില്ല. ഈ നിസാരകാര്യത്തില്‍ പോലും ശ്രദ്ധ ചെലുത്തുന്നു രാഹുല്‍. നമ്മുടെയൊക്കെ ചെറിയ ജീവിതങ്ങളില്‍ വലിയ മനുഷ്യരുടെ ഇത്തരം ഇടപെടലുകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല.

കൂടിക്കാഴ്ച കഴിഞ്ഞ് മൂന്നാംനാള്‍ രാഹുല്‍ഗാന്ധിയുടെ ഓഫിസില്‍ നിന്നും സന്ദേശമെത്തി എന്നും സിന്ധുജോയ് പറയുന്നു. അദ്ദേഹത്തിന്റെ മണ്ഡലമായ അമേത്തിയില്‍ വനിതകളുമായി ബന്ധപ്പെട്ട ഒരു രാഷ്ട്ട്രീയദൗത്യം ഏറ്റെടുക്കാമായിരുന്നോ എന്ന് ചോദിച്ചായിരുന്നു അത്.

ചില വ്യക്തിപരമായ കാരണങ്ങളാല്‍ അന്നത് ഏറ്റെടുക്കാനായില്ല. സജീവരാഷ്ട്രീയത്തില്‍ നിന്ന് തെല്ലകലെ ആയിരുന്നു അപ്പോള്‍ താനെന്നും സംസ്ഥാന യൂത്ത് കമ്മീഷന്‍ അധ്യക്ഷ സ്ഥാനം പോലും വേണ്ടെന്നുവച്ച സമയവുമാണെന്നും സിന്ധുജോയി വ്യക്തമാക്കുന്നു.

സംഘ്പരിവാര്‍ പറഞ്ഞുപരത്തുന്ന തരത്തില്‍ വെറും പപ്പുവല്ല രാഹുലെന്ന് അല്‍പ്പനേരം സംസാരിച്ച് കഴിയുമ്പോള്‍ ആര്‍ക്കും മനസിലാകും. രാജ്യം, വികസനം,യുവജനത, അന്താരാഷ്ട്ര ബന്ധങ്ങള്‍, അങ്ങനെ സംസാരിക്കുന്ന ഏത് വിഷയത്തിലും ആഴമുളള ബോധ്യങ്ങളുണ്ട് അദ്ദേഹത്തിന്.എങ്കിലോ തനിക്ക് അറിവുണ്ടെന്ന ഒരു ഭാവവുമില്ല ആ മുഖത്ത്.നമ്മള്‍ സംസാരിക്കുമ്പോള്‍ അത് ശ്രദ്ധിച്ചിരിക്കും. ഇടയ്ക്ക് കയറി സംസാരിക്കുകയേയില്ലെന്നും സിന്ധുജോയ് വിശദീകരിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018