Keralam

‘ഇതോ ക്രൈസ്തവ മൂല്യം?’; മഠത്തില്‍ നിന്നും ഇറങ്ങാന്‍ തയ്യാറല്ലെന്ന് സിസ്റ്റര്‍ അനുപമയും മറ്റ് കന്യാസ്ത്രീകളും; സഭയുടെ ശ്രമം ഫ്രാങ്കോയെ രക്ഷിക്കാന്‍ 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ സഭ നടത്തുന്ന പ്രതികാര നടപടി അംഗീകരിക്കില്ലെന്ന് സ്ഥലംമാറ്റപ്പെട്ട കന്യാസ്ത്രീകള്‍. കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളെ പഞ്ചാബ് അടക്കം വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മിഷണറീസ് ഓഫ് ജീസസ് സ്ഥലം മാറ്റിയത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് തങ്ങള്‍ക്കെതിരെയുള്ള ശിക്ഷാ നടപടിയെന്ന് സമരനേതാവ് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ഇതാണോ ക്രൈസ്തവ മൂല്യമെന്ന് കന്യാസ്ത്രീകള്‍ ചോദിക്കുന്നു.

തങ്ങളെ ഒറ്റപ്പെടുത്താനും കേസ് അട്ടിമറിക്കാനുമാണ് ഇത്തരത്തിലൊരു ശിക്ഷാനടപടിയെന്നാണ് സിസ്റ്റര്‍ അനുപമയുടെ പ്രതികരണം. പ്രതികാരനടപടി കേസ് ദുര്‍ബലമാക്കാനാണ്. സമരത്തിന് നേതൃത്വം നല്‍കിയ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്.

ജോസഫിന്‍, ആല്‍ഫി, നീന, റോസ് എന്നിവരില്‍ ഒരാള്‍ ഒഴിച്ച് ബാക്കിയെല്ലാവരെയും കേരളത്തിന് പുറത്തേക്കാണ് സ്ഥലംമാറ്റിയത്. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാല്‍ റജീനയാണ് സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുര്‍ബലപ്പെടുത്താനാണെന്നും കുറവിലങ്ങാട് മഠത്തില്‍ നിന്ന് മാറില്ലെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

സമരം കഴിഞ്ഞ് ഇത്രയും മാസം വെറുതേയിരുന്ന അധികൃതര്‍ പെട്ടെന്ന് അച്ചടക്ക നടപടിയുമായി വന്നത് കേസ് അട്ടിമറിക്കാനാണെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. കേസ് കഴിയുംവരെ തങ്ങളെ സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ കേസിന്റെ സമയത്ത് ആവശ്യമുണ്ടെങ്കില്‍ തിരിച്ചുവന്നാല്‍ മതിയെന്നാണ് മറുപടി കിട്ടിയതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ഹൈക്കോടതി ജംക്ഷനില്‍ എസ്ഒഎസ് നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സഭയുടെ അച്ചടക്കം പാലിച്ചില്ലെന്നും പരസ്യമായി സമരത്തിനിറങ്ങിയത് ചട്ടലംഘനമാണെന്നുമാണ് അച്ചടക്ക നടപടിയെ കുറിച്ച് സഭ പറയുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയും സാക്ഷികളും താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സുരക്ഷയൊരുക്കണമെന്ന് പൊലീസ് നിര്‍ദേശം നേരത്തെ മിഷണറീസ് ഓഫ് ജീസസ് തളളിയിരുന്നു.

ജലന്ധര്‍ രൂപതയിലെ വൈദികന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് കുറവിലങ്ങാട് മഠത്തിന് പ്രത്യേക സുരക്ഷയൊരുക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയത്. മഠത്തിലെ സിസിടിവി പ്രവര്‍ത്തനക്ഷമമാക്കാനും മതിയാ ലൈറ്റുകള്‍ സ്ഥാപിക്കാനുമായിരുന്നു നിര്‍ദേശം.

ബിഷപ്പ് ഫ്രാങ്കോക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയും അവര്‍ക്ക് പിന്തുണ നല്‍കിയ മറ്റ് അഞ്ച് കന്യാസ്ത്രീകളും താമസിക്കുന്നത് കുറവിലങ്ങാട് മഠത്തിലാണ്. ബിഷപ്പ് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ജീവന് ഭിഷണിയുണ്ടെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018