Keralam

ഇന്നല്ലെങ്കില്‍ നാളെ ; സെക്രട്ടറിയേറ്റ് പടിക്കലെ റിലേ നിരാഹാരം അവസാനിപ്പിക്കാനൊരുങ്ങി ബിജെപി

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സമരം ഇന്നോ നാളെയോ അവസാനിപ്പിച്ചേക്കും.

കഴിഞ്ഞ ഡിസംബര്‍ മൂന്നിന് എഎന്‍ രാധാകൃഷ്ണന്‍ തുടക്കം കുറിച്ച നിരാഹാര സമരം പിന്നീട് മറ്റ് നേതാക്കള്‍ ഏറ്റെടുത്തെങ്കിലും വിഷയത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനോ, ജന ശ്രദ്ധ നേടാനോ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. സമരം നടക്കുന്ന സാഹചര്യത്തില്‍ തന്നെ ശബരിമലയില്‍ യുവതികള്‍ കയറിയതും പാര്‍ട്ടിക്ക് ക്ഷീണം ചെയ്തു.

ഈ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നത്. ഈ തീര്‍ഥാടന കാലം ഇന്ന് അവസാനിക്കുമെന്നിരിക്കെ ഇനിയും സമരം നീട്ടിക്കൊണ്ടു പോയിട്ടും നേട്ടമൊന്നുമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ഒപ്പം റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് ഇനിയും വൈകുമെന്നതിനാല്‍ സമരം തുടരേണ്ടതില്ലെന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് വൈകിട്ടോ അല്ലെങ്കില്‍ നാളെ രാവിലയോ സമരം അവസാനിപ്പിക്കാനാണ് ആലോചന. ഇന്ന് ചേരുന്ന നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിര്‍ത്തിയാലും ശബരിമല പ്രശ്‌നം സജീവമാക്കി നിലനിര്‍ത്താന്‍ പ്രചാരണ പരിപാടികള്‍ക്കും രൂപം നല്‍കും. ഇതിനായി ആചാര സംരക്ഷണം ആവശ്യപ്പെട്ട് എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും.

നേരത്തെ ബിജെപിയുടെ റിലേ നിരാഹാര സമരം ശബരിമലയില്‍ നിന്നും സെക്രട്ടേറിയേറ്റിലേക്ക് മാറ്റിയപ്പോള്‍ തന്നെ വിവാദമായിരുന്നു. തുടക്കത്തിലെ ആവേശം പിന്നീട് പോയെന്ന പരാതി പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു. .എഎന്‍ രാധാകൃഷ്ണന്‍ സികെ പത്മനാഭന്‍ ശോഭ സുരേന്ദ്രന്‍, വിടി രമ തുടങ്ങി ഇപ്പോള്‍ പി കെ കൃഷ്ണദാസില്‍ നിരാഹാര സമരം എത്തിനില്‍ക്കുന്നു.

ശബരിമല കര്‍മ്മസമിതിക്കൊപ്പം സന്നിധാനത്തെ പ്രതിഷേധത്തിന് ബിജെപി വേണ്ടെന്ന ആര്‍എസ്എസ് നിലപാടിനെ തുടര്‍ന്നാണ് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018