Keralam

ബിജെപിയുടെ ‘അനിശ്ചിതകാല നിരാഹാരം’ നാളെ രാവിലെ വരെ; ശബരിമല സമരം പൂര്‍ണവിജയമായില്ലെന്ന് ശ്രീധരന്‍ പിള്ള  

സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ബിജെപി നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം നാളെ രാവിലെ അവസാനിപ്പിക്കും. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരം പൂര്‍ണവിജയമായില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. വിശ്വാസസംരക്ഷണത്തിനായുള്ള പോരാട്ടം പൂര്‍ണവിജയമായില്ല. പോരാട്ടം തുടരുമെന്നും ബിജെപി അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. സെക്രട്ടറിയേറ്റിന് മുന്നിലെ ഉപവാസ സമരവേദിയില്‍ വെച്ചായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം.

ബിജെപി ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ശബരിമല സമരയജ്ഞം ആറാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. അഞ്ചാം ഘട്ടമായി നടന്ന നിരാഹാര സമരം 48 ദിവസം പൂര്‍ത്തിയാകുന്നു.   
പി എസ് ശ്രീധരന്‍പിള്ള  

49-ാം ദിനമായ നാളെ രാവിലെ പത്തരയ്ക്കാണ് നിരാഹാരസമരം അവസാനിപ്പിക്കുക. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷണന്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സികെ പത്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ ശിവരാജന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പിഎം വേലായുധന്‍, മഹിളാ മോര്‍ച്ചാ നേതാവ് വി ടി രമ, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് എന്നീ ഏഴുപേരാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്.

ബിജെപി സമരത്തിന്റെ പോസ്റ്റര്‍ 
ബിജെപി സമരത്തിന്റെ പോസ്റ്റര്‍ 

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018