Keralam

താര ലോബിയെ ഇനി പിണക്കേണ്ടെന്ന് മാതൃഭൂമി; വിമര്‍ശനാത്മക റിവ്യുവും സ്റ്റാര്‍ റേറ്റിങ്ങും നിര്‍ത്തി, കീഴടങ്ങിയത് മോഹന്‍ലാലിന്റെ ഭീഷണിക്ക് മുന്നില്‍

നിലപാട് പരസ്യവരുമാനത്തെ ആശ്രയിച്ചല്ല എന്ന് തോന്നിപ്പിക്കും വിധം ഇതുവരെ നീങ്ങിയ ശേഷമാണ് മാതൃഭൂമിയുടെ പിന്മാറ്റം. ഒന്നരവര്‍ഷത്തോളമായി സിനിമാ പരസ്യവരുമാനം നിലച്ചതിലൂടെ ഉണ്ടായ നഷ്ടവും ഈ തീരുമാനമെടുക്കുന്നതിന് കാരണമായി.   

സഹപ്രവര്‍ത്തകയെ ക്വട്ടേഷന്‍ നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തിന്റെ തുടര്‍ച്ചയായി സിനിമാ മേഖലയിലെ താരലോബിയുമായി ഇടഞ്ഞ മാതൃഭൂമി നിലപാട് മയപ്പെടുത്തുന്നു. ഇനിമുതല്‍ 'സൂപ്പര്‍' താരങ്ങളേയും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ വ്യവസായത്തിലെ വന്‍കിടക്കാരേയും പിണക്കേണ്ടതില്ലെന്നാണ് മാനേജ്‌മെന്റ് തീരുമാനം. ഇതിന്റെ ആദ്യപടിയായി സിനിമകള്‍ക്ക് നല്‍കിവരുന്ന സ്റ്റാര്‍ റേറ്റിങ്ങും പോയിന്റ് നല്‍കലും നിര്‍ത്തി. വിമര്‍ശനാത്മക സമീപനത്തില്‍നിന്ന് മാറ്റി സിനിമാ റിവ്യൂകള്‍ മയപ്പെടുത്തി മൃദുവാക്കാനും ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രഭൂമിയിലെ സിനിമാ നിരൂപണത്തിലാണ് സ്റ്റാര്‍ റേറ്റിങ് എടുത്തുകളഞ്ഞത്. ഇതിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ തന്നെ റിവ്യൂവിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിത്തുടങ്ങിയിരുന്നു. സിനിമയുടെ പോരായ്മകള്‍ കടുത്തഭാഷയില്‍ ചൂണ്ടിക്കാട്ടിയ നിരൂപണങ്ങള്‍ എഴുതിയ പലരും ഏതാനും ആഴ്ചകളായി റിവ്യൂ ചെയ്യുന്നില്ല. പകരം പുതിയ ആളുകളുടെ ആസ്വാദന കുറിപ്പുകളാണ് നല്‍കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ നിലപാടെടുത്തപ്പോഴാണ് സിനിമാ ലോകത്തെ പ്രമുഖര്‍ മാതൃഭൂമിക്കെതിരെ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി പത്രത്തിന് നല്‍കിവന്ന സിനിമാ പരസ്യങ്ങള്‍ നിര്‍ത്തി. ലൊക്കേഷനുകളില്‍ മാതൃഭൂമിന്യൂസ് ചാനലിനും മറ്റ് പ്രസിദ്ധീകരങ്ങള്‍ക്കുമുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വന്‍കിട താരങ്ങള്‍ അഭിമുഖം നല്‍കില്ലെന്നും തീരുമാനിച്ചു. മാതൃഭൂമി സ്ഥാപനങ്ങളോട് പരമാവധി സഹകരിക്കാതിരിക്കാനും സഹപ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കി.

സിനിമാമേഖലയില്‍ നിന്നുണ്ടായ ഈ നിസ്സഹരണത്തേത്തുടര്‍ന്നാണ് മാതൃഭൂമി നിശിതമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരൂപണങ്ങള്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇതുകൂടാതെ മുഖപ്രസംഗങ്ങളിലൂടെയും ആക്ഷേപഹാസ്യലേഖനങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും സിനിമയിലെ ലോബിയോട് അതിശക്തമായി തന്നെ ഏറ്റുമുട്ടി. താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റും 'സൂപ്പര്‍ താരവുമായ' നടന്‍ മോഹന്‍ലാലിനെ നേരിട്ട് വിമര്‍ശിക്കുന്ന നിലയിലേക്കും ഈ നേരിടല്‍ എത്തിയിരുന്നു.

താര ലോബിയെ ഇനി പിണക്കേണ്ടെന്ന് മാതൃഭൂമി; വിമര്‍ശനാത്മക  റിവ്യുവും സ്റ്റാര്‍ റേറ്റിങ്ങും നിര്‍ത്തി, കീഴടങ്ങിയത് മോഹന്‍ലാലിന്റെ ഭീഷണിക്ക് മുന്നില്‍

അടുത്തിടെ കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ച മാതൃഭൂമി റിപ്പോര്‍ട്ടറോട് മോഹന്‍ലാല്‍ അധിക്ഷേപകരമായി പ്രതികരിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് മാതൃഭൂമി മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍ ക്ഷമ ചോദിക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തിലേറെയായി നടക്കുന്ന ഈ പ്രതിരോധത്തില്‍നിന്നാണ് മാതൃഭൂമി ഇപ്പോള്‍ പിന്‍വാങ്ങുന്നത്.

മോഹന്‍ലാല്‍ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'ഒടിയന്‍' സിനിമയിലെ പോരായ്മകളും പിഴവുകളും ചൂണ്ടിക്കാണിക്കുന്നതായിരുന്നു ചിത്രഭൂമിയില്‍ വന്ന റിവ്യൂ. 'തള്ളിവീഴ്ത്തിയ ഒടിയന്‍' എന്നായിരുന്നു നിരൂപണത്തിന്റെ തലക്കെട്ട്. ഒടിയന് നല്‍കിയ റേറ്റിങ് അഞ്ചില്‍ രണ്ട് മാത്രമായിരുന്നു. പത്രത്തിന് പുറമേ മാതൃഭൂമി ഓണ്‍ലൈനിലും ഒടിയന്‍ നിരൂപണം വായിക്കപ്പെട്ടു. ഇതോടെ സമീപനം മാറ്റുന്നതിന് മാതൃഭൂമിക്ക് മേല്‍ നടന്‍ മോഹന്‍ലാന്‍ നേരിട്ടും മറ്റുള്ളവര്‍ മുഖനേയും കടുത്ത സമ്മര്‍ദ്ദം പ്രയോഗിച്ചതായാണ് വിവരം. ഈ ഭീഷണിക്ക് വഴങ്ങിയാണ് ഒത്തുതീര്‍പ്പിലേക്ക് പോകാന്‍ മാതൃഭൂമി തീരുമാനിച്ചത്. ഒന്നരവര്‍ഷത്തോളമായി സിനിമാ പരസ്യവരുമാനം നിലച്ചതിലൂടെ ഉണ്ടായ നഷ്ടവും ഈ തീരുമാനമെടുക്കുന്നതിന് കാരണമായി. പരസ്യവരുമാനത്തെ ആശ്രയിച്ചല്ല നിലപാടെന്ന് തോന്നിപ്പിക്കും വിധം ഇതുവരെ നീങ്ങിയ ശേഷമാണ് മാതൃഭൂമിയുടെ ഇപ്പോഴത്തെ പിന്‍മാറ്റമെന്നതാണ് ശ്രദ്ധേയം.

താര ലോബിയെ ഇനി പിണക്കേണ്ടെന്ന് മാതൃഭൂമി; വിമര്‍ശനാത്മക  റിവ്യുവും സ്റ്റാര്‍ റേറ്റിങ്ങും നിര്‍ത്തി, കീഴടങ്ങിയത് മോഹന്‍ലാലിന്റെ ഭീഷണിക്ക് മുന്നില്‍

മാതൃഭൂമി ചലച്ചിത്ര വാര്‍ത്താറിപ്പോര്‍ട്ടിങ്ങ് രീതിയില്‍ പെട്ടെന്നുണ്ടായ നയമാറ്റത്തേക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ മാതൃഭൂമി വിസമ്മതിച്ചു. നിരൂപണത്തിന് ഒപ്പം നല്‍കുന്ന റേറ്റിങ് എടുത്തുകളഞ്ഞകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് മാതൃഭൂമി എക്സിക്യൂട്ടീവ് എഡിറ്റര്‍ പിഐ രാജീവ് ന്യൂസ്‌റപ്റ്റിനോട് പറഞ്ഞത്.

റേറ്റിങ്ങ് ഒഴിവാക്കാന്‍ ഔദ്യോഗികമായി നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. നിരൂപണങ്ങള്‍ എഴുതുന്നത് ഒരു പാനലാണ്. അവര്‍ മാറി മാറിയാണ് എഴുതുന്നത്. ചിത്രഭൂമിയുടെ ചുമതലയുള്ളവരാണ് ഇതേക്കുറിച്ച് പറയേണ്ടത്.
പിഐ രാജീവ്

ചിത്രഭൂമിയുടെ ചുമതലയുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ വിശ്വനാഥും വിശദീകരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. താന്‍ അല്ല ചിത്രഭൂമിയുടെ എഡിറ്റര്‍ എന്നും തനിക്ക് ഉത്തരവാദിത്തങ്ങളൊന്നും ഇല്ലെന്നുമാണ് വിശ്വനാഥിന്റെ പ്രതികരണം.

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ബിഗ് ബജറ്റ് ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കിയും വന്‍ താരനിരയെ ഉള്‍പെടുത്തിയും പൃഥ്വിരാജ് സംവിധാനം ചെയ്ചയുന്ന ലൂസിഫര്‍, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയ്ക്ക് വന്‍ മുതല്‍മുടക്കാണുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ രണ്ട് ചിത്രങ്ങളും നിര്‍മിക്കുന്നതും ആന്റണി പെരുമ്പാവൂരാണ്. ഇവ രണ്ടും പുറത്തിറങ്ങുന്നതിന് മുമ്പേ നിലപാട് മയപ്പെടുത്താനായിരുന്നു മാതൃഭൂമിക്ക് മേലുള്ള സമ്മര്‍ദം. ഇതനുസരിച്ചാണ് നിരൂപണത്തിന്റെ സ്വഭാവത്തില്‍ മാതൃഭൂമി ഉടന്‍ തന്നെ സമൂലമാറ്റങ്ങള്‍ വരുത്തിയത്.

താര ലോബിയെ ഇനി പിണക്കേണ്ടെന്ന് മാതൃഭൂമി; വിമര്‍ശനാത്മക  റിവ്യുവും സ്റ്റാര്‍ റേറ്റിങ്ങും നിര്‍ത്തി, കീഴടങ്ങിയത് മോഹന്‍ലാലിന്റെ ഭീഷണിക്ക് മുന്നില്‍

രണ്ടാഴ്ചമുമ്പ് പുറത്തിറങ്ങിയ ആസിഫ് അലി നായകനായ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് സ്റ്റാര്‍ റേറ്റിങ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മിഖായേല്‍, പ്രാണ, നീയും ഞാനും എന്നീ ചിത്രങ്ങള്‍ക്ക് റേറ്റിങ്ങ് ഒഴിവാക്കിയും മൃദുസമീപനത്തോടെയുമാണ് നിരൂപണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018