Keralam

‘പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ, സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധര്‍മ്മം’; യുവതീ പ്രവേശനത്തില്‍ അമൃതാനന്ദമയിയുടെ നിലപാടു മാറ്റം ഇങ്ങനെ

ശബരിമല കര്‍മസമിതി സംഘടിപ്പിച്ച സംഗമത്തില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പ്രസംഗിച്ച അമൃതാനന്ദമയി മുന്‍പ് യുവതീ പ്രവേശനത്തിനായി നിലകൊണ്ടിരുന്നു എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ പുറത്ത്.

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ലെന്നും കഴിഞ്ഞ ദിവസം പ്രസംഗിച്ച അമൃതാനന്ദമയി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയതിന്റെ തെളിവുകള്‍ പുറത്തു വന്നു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിയ്ക്കണമെന്ന് 11 വര്‍ഷം മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ അമൃതാനന്ദമയി ആവശ്യപ്പെട്ടിരുന്നു. അന്ന് എല്ലാ മാധ്യമങ്ങളിലും അത് വാര്‍ത്തയായിരുന്നു.

‘പുരുഷനെ പ്രസവിച്ചത്  സ്ത്രീയല്ലേ, സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധര്‍മ്മം’; യുവതീ പ്രവേശനത്തില്‍ അമൃതാനന്ദമയിയുടെ നിലപാടു മാറ്റം ഇങ്ങനെ

പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കില്‍ പുരുഷനു കയറാം,പ്രസവിച്ച സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധര്‍മ്മമാണെന്നായിരുന്നു അന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പത്രങ്ങളും അന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2007 ആഗസ്ത് 25ന്റെ മലയാള മനോരമ തിരുവനന്തപുരം എഡിഷന്‍ അവസാന പേജില്‍ കളര്‍ തലക്കെട്ടോടെ വന്ന വാര്‍ത്ത ഇങ്ങനെ:

‘ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുകൊണ്ട് എന്താണു കുഴപ്പമെന്നു മാതാഅമൃതാനന്ദമയി. പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കില്‍ പുരുഷനു കയറാം,പ്രസവിച്ച സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധര്‍മ്മമല്ലേ? സ്ത്രീ,പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്പം-. അമൃതാനന്ദമയി പറഞ്ഞു. ക്ഷേത്രങ്ങളില്‍ വിശ്വാസികളെയെല്ലാം കയറ്റണമെന്നാണ് തന്റെ അഭിപ്രായം എന്നും അവര്‍ തുടര്‍ന്ന് പറയുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ നിലപാടില്‍ നിന്നു വിരുദ്ധമായിട്ടാണ് കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. ആചാരം എന്നത് ഹൃദയത്തിന്റെ ഭാഷയാണ്. ആചാരാനുഷ്ഠാനം കളയുകയെന്ന് പറയുമ്പോള്‍ ഭക്തര്‍ക്കും വിശ്വാസികള്‍ക്കും സാധിക്കുമോയെന്നും ചിന്തിക്കണമെന്ന് പറഞ്ഞ അമൃതാനന്ദമയി പറഞ്ഞു 'ശബരിമല അയ്യപ്പന്‍ കീ ജയ്' എന്ന മുദ്രാവാക്യത്തോടുകൂടിയായിരുന്നു പ്രസംഗം ആരംഭിച്ചത്.

മുന്‍പും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ബിജെപിയും ആര്‍എസ്എസും അനുകൂലിച്ചിരുന്നു. ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എഴുതിയ ലേഖനവും പുറത്തുവന്നിരുന്നു. യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള നിലപാടായിരുന്നു സുപ്രീം കോടതി വിധി വന്ന സമയത്തു പോലും അവര്‍ കൈക്കൊണ്ടത്. എന്നാല്‍ പിന്നീട് സര്‍ക്കാരിനും ഭരണഘടനയ്ക്കും എതിരായി നിലപാട് മാറ്റുകയായാരിന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018