Keralam

‘നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി പൂട്ടാന്‍ പറ്റില്ല’; ആലപ്പാട് ഖനനം നിര്‍ത്താനാകില്ലെന്ന് ആവര്‍ത്തിച്ച് ഇ പി ജയരാജന്‍ 

ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഖനനം നിര്‍ത്താനാകില്ലെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇപി ജയരാജന്‍. വിഷയത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍നടപടിയെടുക്കുമെന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ പൂട്ടിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രദേശിവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് ജയരാജന്‍ പറഞ്ഞു. സമരം നടത്തുന്നവര്‍ ആരാണെന്ന് അറിയില്ല. സെക്രട്ടറിയേറ്റിലെ ഏതോ ഉദ്യോഗസ്ഥന്റെ ഉപദേശ പ്രകാരമാണ് സമരം നീട്ടികൊണ്ടു പോകുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ആലപ്പാട് സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടുമെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതിനായി സമരസമിതിയുമായി അനുനയ ചര്‍ച്ച നടത്താന്‍ കരുനാഗപ്പള്ളി എംഎല്‍എയായ ആര്‍ രാമചന്ദ്രനെ ചുമതലപ്പെടുത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് ആവര്‍ത്തിച്ചത്.

ഒരുമാസത്തേക്ക് സീ വാഷിങ് നിര്‍ത്തിവയ്ക്കാമെന്നും സമരം പിന്‍വലിക്കണമെന്നുമായിരുന്നു വ്യവസായ മന്ത്രിയും സമരസമിതിയും തമ്മിലുള്ള ചര്‍ച്ചയിലെ സര്‍ക്കാര്‍ ആവശ്യം. പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചകാര്യം സര്‍ക്കാര്‍ യോഗത്തെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഖനനം പൂര്‍ണ്ണമായി നിര്‍ത്താതെ സമരം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നു.

വ്യവസായം നിലനില്‍ക്കേണ്ട ആവശ്യകത തങ്ങളെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എത്രപേര്‍ ജോലി ചെയ്യുന്നുണ്ട് എന്നോ വ്യവസായത്തിന്റെ ആവശ്യകതയോ അല്ല തങ്ങള്‍ക്ക് അറിയേണ്ടതെന്നും അവിടെയുള്ള ജനങ്ങളുടെ ജീവിതപ്രശ്‌നമാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018