Keralam

ഫെബ്രുവരി ആദ്യം വിശദീകരണം നല്‍കണം, ഇല്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെന്ന് സിസ്റ്റര്‍ ലൂസിയോട് സഭ; സമയമെടുക്കും, വിട്ടുവീഴ്ചയ്ക്കില്ലെന്ന് മറുപടി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ വിടാതെ പിന്തുടര്‍ന്ന് പ്രതികാര നടപടിയുമായി കത്തോലിക്ക സഭ. ഫെബ്രുവരി ആറിനകം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി എടുക്കുമെന്നുമാണ് കത്തിലൂടെ സഭ അറിയിച്ചിരിക്കുന്നത്. സഭാ വസ്ത്രം ധരിക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം ഇട്ടത് ചൂണ്ടിക്കാട്ടിയും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതും ചര്‍ച്ചകളില്‍ പങ്കെടുത്തത് തെറ്റാണെന്നും സഭ കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം സഭയുടെ നോട്ടീസില്‍ വിശദീകരണം തയ്യാറാക്കുകയാണെന്നും നേരിട്ട് പോകില്ലെന്നും ആരോപണങ്ങള്‍ നിരവധിയുളളതിനാല്‍ സമയമെടുക്കും എന്നുമായിരുന്നു സിസ്റ്റര്‍ ലൂസി ന്യൂസ് റെപ്റ്റിനോട് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

മറുപടി നല്‍കാന്‍ പോകില്ല.ആദ്യം നല്‍കിയ നോട്ടീസിന് മറുപടി എഴുതി തുടങ്ങിയിരുന്നു. അത് പൂര്‍ത്തീകരിച്ച് അയച്ച് കൊടുക്കും. പുതിയ നോട്ടീസില്‍ കുറ്റങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ചിലത് കൂട്ടിയിട്ടുണ്ട്.കാര്യങ്ങളൊക്കെ അവര്‍ക്ക് അറിയാവുന്നതാണ്. അറിയില്ലെന്ന് നടിച്ച് നമ്മളോട് വിശദീകരണം ആവശ്യപ്പെടുന്നതാണ്. എന്റെ കാഴ്ചപ്പാടുകള്‍ വളരെ കൃത്യമാണ്. സ്വന്തം കൈ കൊണ്ട് അമ്മ മേരി ഉണ്ടാക്കി കൊടുത്ത വസ്ത്രമാണ് യേശുക്രിസ്തു മരണം വരെ ധരിച്ചത്. ചുരിദാര്‍ ധരിച്ചത് യേശുവിനോ ബൈബിളിനോ എതിരല്ല. അതിനെ കുറിച്ചൊന്നും വ്യക്തമായ ധാരണയില്ലാത്തത് കൊണ്ടാണ് തുണീ തുണീ എന്ന് പറഞ്ഞ് മരിക്കുന്നത്. നമ്മളൊരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആ നാട്ടിലുള്ളവരുടെ വസ്ത്രധാരണം ലളിതമായി ഉള്‍ക്കൊള്ളുന്ന ഘട്ടത്തിലേക്ക് പോകണം.തലയും മേലും മുഴുവന്‍ മറച്ച് പിടിക്കുന്ന വസ്ത്രത്തിലാണ് സന്യാസം എന്ന കാഴ്ചപ്പാട് മാറണം.     
സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് എതിരെ സഭ നേരത്തെയും നോട്ടീസ് നല്‍കിയിരുന്നു. കത്തോലിക്കാ സഭക്കും എഫ്സിസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു നടപടി. പുസ്തകം പ്രസിദ്ധീകരിച്ചതും സ്വന്തമായി കാര്‍ വാങ്ങിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സിസ്റ്റര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സ്വന്തം ആദര്‍ശങ്ങളും വിശ്വാസങ്ങളുമായി സന്ന്യാസിനി സമൂഹത്തില്‍ ജീവിക്കാനാകില്ലെന്നും നോട്ടീസില്‍ പറയുന്നു.

ജനുവരി ഒമ്പതിന് ആലുവയ്ക്ക് അടുത്തുള്ള സുപ്പീരിയര്‍ ജനറല്‍ ആസ്ഥാനത്ത് നേരിട്ട് എത്തിയില്ലെങ്കില്‍ കാനന്‍ നിയമം അനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകുമെന്നുമായിരുന്നു സഭയുടെ താക്കീത്. എന്നാല്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കില്ലെന്നായിരുന്നു സിസ്റ്ററുടെ നിലപാട്.

വയനാട്ടിലെ വിമല ഹോമില്‍ താമസിക്കുന്ന സിസ്റ്റര്‍ ലൂസി കൊച്ചിയില്‍ നടന്ന കന്യാസ്ത്രീ സമരത്തിലെത്തി പിന്തുണ നല്‍കിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ചുരിദാര്‍ ധരിച്ചുകൊണ്ടുമുള്ള ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018