Keralam

മറനീക്കി കൊല്ലത്തെ വിഭാഗീയത, ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്ത സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനം തള്ളി; കാനത്തിന്റെ സാന്നിധ്യത്തില്‍ ചേരിപ്പോര് 

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റിയ സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാനം ജില്ലാ കൗണ്‍സില്‍ തള്ളി. ആര്‍ രാജേന്ദ്രനെ പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനമാണ് ജില്ലാ കൗണ്‍സില്‍ തള്ളിയത്.

ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ട തീരുമാനം ജില്ലാ കൗണ്‍സിലിനായിരുന്നത് കൊണ്ട് ഇന്നലെ സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജില്ലാ കൗണ്‍സിലില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു പാര്‍ട്ടിയിലെ വിഭാഗീയത പുറത്തു വന്നതും തീരുമാനം നടപ്പിലാക്കാതെ തള്ളിയതും. തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ നിലവിലെ ജില്ലാ സെക്രട്ടറിയായ എന്‍ അനിരുദ്ധന്‍ തന്നെ തുടരാന്‍ ധാരണയായി.

80 വയസ്സ് കഴിഞ്ഞവരെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ദേശീയ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന എന്‍ അനിരുദ്ധനെ മാറ്റാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്. നിലവില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ അനിരുദ്ധന്‍, സംസ്ഥാന കൗണ്‍സിലിലും അംഗമാണ്. ഇതും തീരുമാനമെടുക്കാന്‍ കാരണമായി. തുടര്‍ന്ന് യോഗത്തില്‍ ആര്‍ രാജേന്ദ്രനെ സെക്രട്ടറിയായി സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുത്തു.

ഇന്ന് ചേര്‍ന്ന് ജില്ലാ എക്‌സിക്യൂട്ടിവില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആര്‍ രാജേന്ദ്രന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വച്ചെങ്കിലും കെ ഇ ഇസ്മയില്‍ - പ്രകാശ് ബാബു വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സുബാലിന്റെ പേര് മുന്നോട്ട് വയക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മത്സരത്തിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായതാണ് നിലവിലെ സെക്രട്ടറി തന്നെ തുടരട്ടെ എന്ന തീരുമാനത്തിലെത്തിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018