Keralam

ദിലീപിന് സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി സാവകാശം നല്‍കി; കേസ് ഇനി പരിഗണിക്കുക ഫെബ്രുവരി അവസാനം 

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം നല്‍കണമെന്നാവശ്യപ്പെട്ട പ്രതി ദിലീപിന് സുപ്രീംകോടതി സാവകാശം അനുവദിച്ചു. സുപ്രീം കോടതിയില്‍ സാവകാശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി മറുപടിക്ക് സാവകാശം നല്‍കിയത്. ഇന്ന് പരിഗണിക്കാനിരിക്കെ ഒരാഴ്ചത്തേക്ക് മാറ്റിവെയ്ക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.

ദിലീപിന് സാവകാശം അനുവദിക്കുകയാണെങ്കില്‍ കേസ് ഫെബ്രുവരി അവസാന വാരം മാത്രമേ പരിഗണിക്കാവൂ എന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ഇതും സുപ്രീം കോടതി അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസ് ഫെബ്രുവരി അവസാന വാരത്തിലേക്ക് സുപ്രീം കോടതി മാറ്റിവെച്ചു.

ദിലീപിന് വേണ്ടി അഭിഭാഷക രഞ്ജീത റോത്തഗിയാണ് സുപ്രീം കോടതിയില്‍ ഹാജരായത്. കേസില്‍ ദിലീപിനായി ഹാജരാകുന്ന മുകുള്‍ റോത്തഗിക്കും ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അപേക്ഷ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടുളള അപേക്ഷ. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാന്‍ ആകില്ലെന്നും ഇത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും, അവരെ അപകീര്‍ത്തിപെടുത്താന്‍ ദിലീപ് ഉപയോഗിക്കുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതിന് മറുപടി നല്‍കാനാണ് പ്രതി കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്.

നടിയെ ഉപദ്രവിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരുവര്‍ഷമായിട്ടും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. ദിലീപ് അടക്കമുളള മുഖ്യപ്രതികള്‍ നിരന്തര ഹര്‍ജികളുമായി നടപടികള്‍ തടസപ്പെടുത്തുകയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പലകുറി ഇത് ഹൈക്കോടതിയേയും അറിയിച്ചിരുന്നു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കീഴിലുളള കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും കൊച്ചിയിലേക്ക് ഡബ്ബിംഗ് ആവശ്യത്തിന് രാത്രിയില്‍ യാത്ര തിരിച്ച യുവനടി ആക്രമിക്കപ്പെട്ടു. രണ്ട് മണിക്കൂര്‍ നടിയുമായി കൊച്ചിയില്‍ കറങ്ങിയ സംഘം പാലാരിവട്ടത്ത് ഇവരെ ഉപേക്ഷിച്ചു. തൃശൂരില്‍ നിന്ന് നടിയെ കൊച്ചിയിലെത്തിച്ച ഡ്രൈവര്‍ മാര്‍ട്ടിന്‍ സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ ആക്രമണത്തിന് ഇരയായ നടിയെ എത്തിച്ചു.

കാറിനകത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ആക്രമണം ക്വട്ടേഷനാണെന്ന് സംഘം പറഞ്ഞതായും നടി പരാതി നല്‍കുകയായിരുന്നു..

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018