Keralam

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം കമ്പനികളില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാരിന്റെ ഹര്‍ജി; നീക്കം ദുരിതബാധിതരുടെ സമരപ്രഖ്യാപനത്തിനിടെ

എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തില്‍ ഇരകളായവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം 16 കീടനാശിനി കമ്പനികളില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കും.

നഷ്ടപരിഹാരം കമ്പനികളില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സബ് കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കി. നഷ്ടപരിഹാരമായി നല്‍കിയ 161 കോടി ഈടാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പരാതി ഫയലില്‍ സ്വീകരിച്ച കോടതി മാര്‍ച്ച് ആറിന് കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി തിരുവനന്തപുരം കലക്ടര്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ നിര്‍മ്മാണ കമ്പനികളായ ബെയര്‍ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡ്, റാലീസ് ലിമിറ്റഡ്, ക്രോപ് കെയര്‍, ഭാരത് പള്‍വേര്‍സിങ് മില്‍സ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയാണ് എതിര്‍ കക്ഷികള്‍. പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ എതിര്‍കക്ഷി ആക്കിയിട്ടുണ്ടെങ്കിലും കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും അനിശ്ചിത കാല നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ നീക്കം. ജനുവരി 26 മുതല്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് പട്ടിണി സമരം. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ദുരിത ബാധിതരുടെ അമ്മമാരും സാമൂഹ്യ പ്രവര്‍ത്തകരും പട്ടിണി സമരത്തിനൊരുങ്ങുന്നത്.

ദുരിതബാധിതരുടെ കടങ്ങള്‍ എഴുതി തളളുന്നത് ഉള്‍പ്പെടെയുളള ആവശ്യം നടപ്പാക്കാത്തതിനാലാണ് സമരം. സുപ്രീംകോടതി നിര്‍ദേശ പ്രകാരമുളള ആനുകൂല്യങ്ങള്‍ പട്ടികയിലുളള മുഴുവന്‍ ദുരിതബാധിതര്‍ക്കും നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018