Keralam

സംസ്ഥാനത്ത് ഇനി മോട്ടോര്‍ വാഹനങ്ങള്‍ക്ക് 10 വര്‍ഷം മാത്രം കാലാവധി , ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കും 

എല്ലാ പെട്രോള്‍ പമ്പുകളിലും വാഹനങ്ങള്‍ക്കായി ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിര്‍ബന്ധമാക്കും

മോട്ടോര്‍ വാഹനങ്ങള്‍ക്ക് 10 വര്‍ഷത്തെ കാലവധി നിശ്ചയിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പരിധിയുണ്ടാവില്ല.

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിധി പത്ത് വര്‍ഷമായി ചുരുക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാല്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യഘട്ടം പരിധിയില്ലാത്ത രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. എല്ലാ പെട്രോള്‍ പമ്പുകളിലും വാഹനങ്ങള്‍ക്കായി ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിയം ആന്റ് നാച്യുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പിഎന്‍ജിആര്‍ബി) സംഘടിപ്പിച്ച സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ അവതരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സിഎന്‍ജിയിലേക്കോ എല്‍എന്‍ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറണം. ഈ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എണ്ണക്കമ്പനികള്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങണം. ഹൈഡ്രജന്‍ ഇന്ധനത്തിന്റെ സാധ്യത ആരായണം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന സിറ്റി ഗ്യാസ് പദ്ധതിയാണ് പിഎന്‍ജിആര്‍ബി ലക്ഷ്യമിടുന്നത്. സ്ഥലമേറ്റെടുപ്പ് പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് തിരുവനന്തപുരം-കാസര്‍ഗോഡ് സമാന്തര റെയില്‍പാതയുടെ തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ലൈനിനൊപ്പം പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കണം. ഇതുസംബന്ധിച്ച അലൈന്‍മെന്റുകള്‍ തയ്യറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹന പദ്ധതിയുടെ കരട് രൂപരേഖയ്ക്ക് സര്‍ക്കാര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ നാലു വര്‍ഷത്തിനകം പത്തുലക്ഷം വാഹനങ്ങള്‍ നിരത്തിലിറക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് ആദ്യം പദ്ധതി അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഓട്ടോയും ബസും ബോട്ടും ഇലക്ട്രിക് ആക്കി മാറ്റാനാണ് മുന്‍ഗണന. കാര്‍, ഇരുചക്രവാഹന യാത്രികരെ ആകര്‍ഷിക്കാന്‍ റോഡ് നികുതി ഇളവുള്‍പ്പെടെ പ്രത്യേകം പദ്ധതികളുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018