Keralam

ടൂറിസ്റ്റ് ബസുകളിലെ മ്യൂസിക് ആന്‍ഡ് ലൈറ്റ് ഷോയ്ക്ക് റെഡ് സിഗ്നല്‍; തട്ടുപൊളിപ്പന്‍ ശബ്ദവും ലൈറ്റ് സംവിധാനങ്ങളും വേണ്ടെന്ന് ഹൈക്കോടതി 

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുളള കോണ്‍ട്രാക്ട് കാര്യേജുകളില്‍ ചട്ടപ്രകാരമല്ലാത്ത എല്‍ഇഡി ലൈറ്റുകളും ബോഡിയില്‍ കൂറ്റന്‍ ചിത്രങ്ങളും എഴുത്തുകളും ഇനി വേണ്ട. ബസിനുള്ളിലെ നിയമാനുസൃതമല്ലാത്ത ലൈറ്റ് സംവിധാനങ്ങള്‍ക്കൊപ്പം അതിതീവ്ര ശബ്ദസംവിധാനവും നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ശ്രദ്ധ തിരിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്കും റോഡ് യാത്രക്കാര്‍ക്കും ശല്യവും അപകടവും അസൗകര്യവും ഉണ്ടാക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഇക്കാര്യങ്ങളില്‍ മോട്ടോര്‍ വാഹനനിയമവും ചട്ടവും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്നും നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തീവ്രതയേറിയ ദൃശ്യ, ശ്രാവ്യ സംവിധാനം ഘടിപ്പിച്ചതിനു റോഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ നോട്ടിസ് നല്‍കിയതിനെതിരെ വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്. മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള ഇന്‍ഡിക്കേറ്റര്‍, റിഫ്‌ലക്ടര്‍ എന്നിവയല്ലാതെ നിയമവിരുദ്ധമായ എല്‍ഇഡി ലൈറ്റുകള്‍ ബസുകളില്‍ പാടില്ല. തുടര്‍ച്ചയായി മിന്നുന്ന ബഹുവര്‍ണ ലൈറ്റുകള്‍, ഡിജെയ്ക്കു വേണ്ടിയുള്ള കറങ്ങുന്ന എല്‍ഇഡി ലൈറ്റുകള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവ നീക്കണം. യാത്രക്കാരന് വെളിച്ചം കിട്ടാന്‍ വേണ്ട ലൈറ്റുകള്‍ക്ക് ഇത് ബാധകമല്ല. ശക്തിയേറിയ ഓഡിയോ സംവിധാനവും ഒഴിവാക്കണം. മള്‍ട്ടിപ്പിള്‍ ബൂസ്റ്റര്‍, പവര്‍ ആംപ്ലിഫയര്‍, സ്പീക്കറുകള്‍, സബ് വൂഫറുകള്‍ തുടങ്ങി വലിയ ശബ്ദമുണ്ടാക്കുന്നവ പാടില്ല. എന്നാല്‍, വാഹനത്തിന്റെ വലിപ്പമനുസരിച്ച് നാലു മുതല്‍ ആറു വരെ സ്പീക്കറും മിതമായ ശബ്ദമുള്ള ഓഡിയോ സിസ്റ്റവും ഉപയോഗിക്കാം.

ബസുകള്‍ക്ക് പുറത്ത് പൊതുജനശ്രദ്ധയാകര്‍ഷിക്കുന്നതും അപകടമുണ്ടാക്കുന്ന വിധത്തിലുമുള്ള ബഹുവര്‍ണ ചിത്രങ്ങളും എഴുത്തുകളും പാടില്ല. ചട്ടപ്രകാരം ഉടമയുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. സേഫ്ടി ഗ്ലാസില്‍ എഴുത്തുകളോ ചിത്രങ്ങളോ പാടില്ല. വശങ്ങളിലേക്ക് നീക്കാന്‍ കഴിയുന്ന തുണി കര്‍ട്ടനുകളും ടിന്റഡ് ഫിലിമുകളും പാടില്ല. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ക്രമീകരണങ്ങള്‍ ഒഴിവാക്കണം. രജിസ്‌ട്രേഷന്‍ നമ്പരടക്കമുള്ളവ ചട്ടമനുശാസിക്കുന്ന വിധം പ്രദര്‍ശിപ്പിച്ചിരിക്കണം. കേന്ദ്ര മേട്ടോര്‍ വാഹന നിയമത്തിലെ 111ാം വ്യവസ്ഥ പ്രകാരം സ്‌പോട്ട് ലൈറ്റുകള്‍ക്കും സര്‍ച്ച് ലൈറ്റുകള്‍ക്കും നിരോധനമുണ്ട്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇത് സ്ഥാപിക്കാവൂ.

ടൂറിസ്റ്റ് ബസുകളിൽ ലേസർ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങൾ ഫിറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് !...

Posted by Kerala Police on Sunday, November 25, 2018

തുടര്‍ പരിശോധനകളില്‍ നിയമലംഘനം കണ്ടാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിക്കൂ. ഈ നടപടി മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലീച്ചുമാത്രമേ നടത്തുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങള്‍ ഫിറ്റ് ചെയ്യുന്നവരുടെ വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുമെന്ന കേരള പൊലീസും നേരത്തെ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018