Keralam

‘പാല്‍പായസം കോളാമ്പിയിലൂടെ ഒഴുകുന്നത് പോലായിരുന്നു ‘അമ്മ’യുടെ പ്രസംഗം’; അയ്യപ്പ സംഗമത്തിലെ അമൃതാനന്ദമയിയെ കുറിച്ച് കെ മുരളീധരന്‍ 

ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാല്‍പായസം കോളാമ്പിയിലൂടെ ഒഴുകുന്നത് പോലായിരുന്നു അയ്യപ്പസംഗമത്തിലെ 'അമ്മ'യുടെ പ്രസംഗമെന്നാണ് മുരളീധരന്‍ പറഞ്ഞത്. അയ്യപ്പ ഭക്തസംഗമത്തില്‍ പങ്കെടുക്കാന്‍ പാടില്ലാത്തവര്‍ പങ്കെടുത്തുവെന്ന് പറഞ്ഞാണ് അമൃതാനന്ദമയിയെ കെ മുരളീധരന്‍ വിമര്‍ശിച്ചത്.

അയ്യപ്പ സംഘമത്തില്‍ പങ്കെടുത്ത് മാതാ അമൃതാനന്ദമയിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. ശബരിമല സീസണില്‍ ഭക്തര്‍ മദ്യം കുടിക്കുന്നില്ലെന്നും ഭാര്യമാരെ ചീത്തവിളിക്കുന്നില്ലെന്നും മാംസാഹാരം കഴിക്കുന്നില്ലെന്നും അമൃതാനന്ദമയി യോഗത്തില്‍ പറഞ്ഞിരുന്നു. ക്ഷേത്ര സംസ്‌കാരം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും അവര്‍ പ്രസംഗിച്ചു.

ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കില്‍ കിടക്കുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറിക്കൊടുക്കണം, ഓക്സിജന്‍ കൊടുക്കണം. ക്ഷേത്രം മൈനറാണ്. കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും ആവശ്യമാണെന്നതുപോലെ ക്ഷേത്രത്തിന് വിശ്വാസിയുടെ സംരക്ഷണം വേണം. വിശ്വാസമില്ലാത്തവര്‍ അവിടെ പോയാല്‍ തുപ്പുകയും തൂറുകയുമൊക്കെ ചെയ്യും.

ആചാരങ്ങള്‍ തെറ്റിക്കരുതെന്നും സംസ്‌കാരത്തിന്റെ കെട്ടും കുറ്റിയും അതിലാണെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. അര്‍ജുനന്‍ കൃഷ്ണനോട് യുദ്ധതന്ത്രം ചോദിച്ചപ്പോള്‍ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്റെ മറുപടി. തനിക്കും അതേ പറയാനുള്ളൂ. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കണം. പയ്യെത്തിന്നാല്‍ പനയും തിന്നാം. അതുകൊണ്ട് തനിക്ക് മറ്റൊന്നും പറയാനില്ല എന്നു പറഞ്ഞാണ് അമൃതാനന്ദമയി പ്രസംഗം അവസാനിപ്പിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018