Keralam

കനകദുര്‍ഗയ്ക്ക് വീട്ടില്‍ വിലക്ക്, ഭര്‍ത്താവ് വീട്ടില്‍ കയറ്റുന്നില്ല, താമസം ഷെല്‍റ്റര്‍ ഹോമില്‍ 

സിവിൽ സപ്ളൈസ് ജീവനക്കാരിയായ കനകദുർഗ്ഗ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനത്തിന് നിയമനടപടികൾ സ്വീകരിക്കും.

ശബരിമല ദർശനം നടത്തിയ കനകദുർഗ്ഗക്ക് ഗാർഹിക പീഡനത്തിന് പുറമേ, വീട്ടിലേക്കുള്ള പ്രവേശനവും നിഷേധിച്ചു.മലപ്പുറം അരീക്കോടുള്ള വീട്ടിലേക്കാണ് ഭർത്താവ് കയറ്റാതിരുന്നത്. പോലീസ് ഇടപെട്ടിട്ടും കുടുംബം വഴങ്ങാതിരുന്നതോടെ കനകദുർഗ്ഗയെ പെരിന്തൽമണ്ണയിലെ സർക്കാർ ആശ്രയമന്ദിരത്തിലേക്ക് മാറ്റി.

44 കാരിയായ കനകദുർഗ്ഗ സിവിൽ സപ്ളൈസ് വകുപ്പ് ജീവനക്കാരിയാണ്. ജനുവരി രണ്ടാം തിയ്യതിയാണ് നിയമാധ്യാപികയായ ബിന്ദുവിനൊപ്പം ശബരിമല ദർശനം നടത്തിയത്. ഇതിനു ശേഷം സംഘപരിവാറിൻറെ ഭാഗത്ത് നിന്നും സുരക്ഷാഭീഷണികൾ ഉയർന്നതിനെ തുടർന്ന് രണ്ടാഴ്ചയോളം ഒളിവിലായിരുന്നു.

കഴിഞ്ഞയാഴ്ച വീട്ടിൽ എത്തിയപ്പോൾ ഭർതൃമാതാവ് മരത്തടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. തലക്ക് സാരമായ പരിക്കേറ്റ കനകദുർഗ്ഗ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജായ ശേഷം തിങ്കളാഴ്ച വീട്ടിലെത്തിയപ്പോഴാണ് അങ്ങോട്ടേക്കുള്ള പ്രവേശനവും നിഷേധിച്ചത്. തുടർന്ന് സാമൂഹ്യ നീതിവകുപ്പിൻറെ കീഴിലുള്ള ഷെൽട്ടർ ഹോമിലേക്ക് ഇവരെ മാറ്റി. ഭർത്താവും കുടുംബവും മഞ്ചേരിക്കകടുത്തുള്ള വാടകവീട്ടിലേക്ക് മാറുകയും ചെയ്തു.

ഗാർഹിക പീഡനത്തിന് ഇവർക്കെതിരെ കനകദുർഗ്ഗാ നടപടികളുമായി മുന്നോട്ട് പോകും. ഡിസംബർ 24 ന് ബിന്ദുവും കനകദുർഗ്ഗയും ശബരിമലയിൽ കയറാൻ ശ്രമിച്ചത് മുതൽ കുടുംബം ഇവർക്കെതിരെ പരസ്യമായി നിലപാടെത്തിരുന്നു.അയ്യപ്പദർശനം നടത്തിയതിന് അയ്യപ്പഭക്തരോടും ഹിന്ദു സമൂഹത്തോടും മാപ്പ് പറയാതെ വീട്ടിൽ കയറ്റില്ലെന്നായിരുന്നു സഹോദരൻ ഭരത് ഭൂഷണിൻറെ ഭീഷണി.

ബിന്ദുവിനും കനകദുർഗ്ഗക്കും മുഴുവൻ സമയ സുരക്ഷ നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് ഭർതൃമാതാവ് ആക്രമിക്കുകയും സഹോദരൻ ഉൾപ്പെടെ ഭീഷണിയുമായി രംഗത്തിറങ്ങുകയും ചെയ്തിട്ടുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018