Keralam

ദേവസ്വം ബോര്‍ഡ് നടപടിയില്‍ പരാതിയുണ്ടെങ്കില്‍ തന്ത്രി ഹര്‍ജി നല്‍കണം, ‘ശുദ്ധിക്രിയ’യില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെയുളള ഹര്‍ജി തളളി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി ശുദ്ധിക്രിയ നടത്തിയതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ദേവസ്വം ബോര്‍ഡിനെ ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി തളളി. തുറവൂര്‍ സ്വദേശി പി.കെ കൃഷ്ണ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

അതേസമയം സ്വകാര്യ വ്യക്തി കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ഹര്‍ജിയുമായി വന്നതിനെ ദേവസ്വം ബോര്‍ഡ് ചോദ്യം ചെയ്തു. പരാതിയുണ്ടെങ്കില്‍ തന്ത്രിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിക്കേണ്ടത്. എന്നാല്‍ തന്ത്രി അത്തരം നടപടികള്‍ക്ക് മുതിര്‍ന്നിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡിന്റെ വാദം അംഗീകരിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.

ജനുവരി രണ്ടിന് പുലര്‍ച്ചെ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇത് സ്ഥിരീകരിച്ചതിന് പിന്നാലെ പത്തുമണിയോടെ നട അടച്ച് തന്ത്രി ശുദ്ധിക്രിയ നടത്തി. ദേവസ്വം ബോര്‍ഡിനോട് ആലോചിക്കാതെ ആയിരുന്നു തന്ത്രിയുടെ നടപടി. തുടര്‍ന്ന് ഇത് അയിത്താചാരം ആണെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു.

ശബരിമല ദര്‍ശനം നടത്തിയ യുവതികളില്‍ ഒരാള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണ്. അതിനാല്‍ ശുദ്ധിക്രിയയില്‍ വിശദീകരണം ആവശ്യപ്പെട്ട് പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനും തന്ത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത് അടക്കം നാലു യുവതികള്‍ നല്‍കിയ ഹര്‍ജി നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനും ഹൈക്കോടതി തീരുമാനിച്ചു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018