Keralam

മുനമ്പം മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട 80 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; സംഘത്തില്‍ നവജാത ശിശു അടക്കം 22 കുട്ടികള്‍; തീരം വിട്ടവരെല്ലാം ശ്രീലങ്കന്‍ അഭയാര്‍ത്ഥികളും തമിഴ്‌നാട്ടുകാരുമെന്ന് മൊഴി 

മുനമ്പം മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട 80 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ഇവരുടെ പട്ടിക തയ്യാറാക്കി. നവജാത ശിശു അടക്കം 22 കുട്ടികള്‍ സംഘത്തിലുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളും തമിഴ്‌നാട് സ്വദേശികളുമാണ് പട്ടികയാണ് തയ്യാറാക്കിയത്. പിടിയിലായ രണ്ടുപേരുടെ മൊഴിയനുസരിച്ചാണിത്.

മനുഷ്യക്കടത്ത് സംഘം പോയത് ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപ് ലക്ഷ്യമാക്കിയാണെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ പോയവര്‍ക്ക് ഓസ്‌ട്രേലിയയില്‍ ജോബ് പെര്‍മിറ്റ് ലഭിച്ചതായും മൊഴിയുണ്ട്.

മുനമ്പം മനുഷ്യക്കടത്ത് സംഘത്തിനൊപ്പം പോകാന്‍ കഴിയാതിരുന്ന ദീപക്, പ്രഭു എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ മൊഴി അനുസരിച്ചാണ് 80 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 12 നാണ് 230 അംഗ സംഘം മുനമ്പം തീരത്തു നിന്നും മത്സ്യബന്ധന ബോട്ടില്‍ തീരം വിട്ടത്. ഇവര്‍ പോയത് ഓസ്‌ട്രേലിയയിലേക്കാണെന്നും ന്യൂസിലാന്റിലേക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തില്‍ വിദേശ ഏജന്‍സികളുടെ സഹായവും പൊലീസ് തേടിയിരുന്നു. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം സംശയിക്കുന്നതിനാലാണ് ഈ നീക്കം

അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി നടന്ന മനുഷ്യക്കടത്തില്‍ കോടികളുടെ ഇടപാട് നടന്നതായാണ് സൂചന. ഒരാളില്‍ നിന്ന് ഒന്നരലക്ഷം രൂപ വീതം ഈടാക്കിയതായാണ് വിവരം. ഇത്തരത്തില്‍ ആറു കോടിയോളം രൂപ പിരിച്ചെടുത്തു. ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ആളുകള്‍ ബോട്ടില്‍ കയറി പോയെന്നാണ് സൂചന. ഇവരെ പോലീസ് ചോദ്യം ചെയ്തതില്‍നിന്നുമാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് നടന്നെന്ന വിവരം പുറത്തെത്തിയത്. ബോട്ടില്‍ കയറാന്‍ ഇടമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇരുപത് പേര്‍ മടങ്ങി പോയെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018