Keralam

വെളളാപ്പളളി ജാഗ്രത പാലിക്കേണ്ടിയിരുന്നു, വനിതാ മതില്‍ പൊളിഞ്ഞെന്ന പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കുന്നതെന്ന് പുന്നല ശ്രീകുമാര്‍

വനിതാ മതില്‍ പൊളിഞ്ഞുവെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കെപിഎംഎസ് ജനറല്‍ സെക്രട്ടറിയും വനിതാ മതില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായിരുന്ന പുന്നല ശ്രീകുമാര്‍. വനിതാ മതില്‍ പൊളിഞ്ഞുവെന്ന വെളളാപ്പളളിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കി. ഇത് പ്രതിയോഗികള്‍ക്ക് കരുത്തു പകരുന്നതാണ്. വെളളാപ്പളളി ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വനിതാ മതിലിനെതിരെ വെളളാപ്പളളിയുടെ പരാമര്‍ശങ്ങള്‍ ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതില്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ വനിതാ മതിലിന്റെ പിറ്റേ ദിവസം തന്നെ സ്ത്രീകള്‍ ശബരിമല കയറിയതോടെ മതില്‍ പൊളിഞ്ഞ് പോയി. ഇത്തരത്തില്‍ നോക്കുമ്പോള്‍ പരിപാടി ഒരു കെണിയായി കണക്കാക്കാം. എന്നാല്‍ ശബരിമല വിഷയം ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉന്നയിച്ച് മുതലെടുക്കാന്‍ ബിജെപിക്ക് കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ശബരിമല വിവാദങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത 190 സംഘടനകളുടെ യോഗത്തിലാണ് വനിതാമതില്‍ സംഘടിപ്പിക്കാനുളള നിര്‍ദേശമുണ്ടായത്. ഈ യോഗത്തില്‍ 174 സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും പിന്തുണയോടെ ഈ സമിതിയാണ് വനിതാമതില്‍ സംഘടിപ്പിച്ചത്. ഈ സമിതിയുടെ ചെയര്‍മാനായി വെളളാപ്പളളി നടേശനെയും കണ്‍വീനറായി പുന്നല ശ്രീകുമാറിനെയുമാണ് തെരഞ്ഞെടുത്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018