Keralam

‘മുഖ്യമന്ത്രിയുടെ യാത്ര 28 വാഹനങ്ങളുടെ അകമ്പടിയോടെ’, പിണറായിയെ ആര് എന്ത് ചെയ്യാനാണെന്ന് ചെന്നിത്തല, നട്ടെല്ലുളള ഒരു മന്ത്രി എങ്കിലും ഈ സെക്രട്ടറിയേറ്റിലുണ്ടോ?

28 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനെ ആര് എന്ത് ചെയ്യാനാണെന്നും അദ്ദേഹത്തിന് എന്തിനാണ് ഇത്രയധികം സുരക്ഷയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.

അക്രമങ്ങള്‍ തടയുന്ന കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ പരാജയപ്പെട്ടു. കേരളത്തിലെ ഗവണ്‍മെന്റും പൊലീസും ജനങ്ങള്‍ക്ക് ഏറ്റവും വലിയ ദ്രോഹമുണ്ടാക്കുന്ന സേനയായി മാറുന്നു. അക്രമങ്ങളും കൊലപാതകവും പിടിച്ചുപറിയും കേരളത്തില്‍ സര്‍വ്വസാധാരണമായി മാറുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതമില്ലാത്ത അന്തരീക്ഷമാണ് വര്‍ധിച്ച് വരുന്നത്. ഇവിടെ ഒരു പൊലീസ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പൊലീസിന്റെ ആകെ ജോലി കണ്ണൂരില്‍ മുഖ്യമന്ത്രിയോടൊപ്പം പോകുകയാണ്. 28 വണ്ടിയായിരുന്നു കഴിഞ്ഞദിവസം കണ്ണൂരില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നതായി ഞാന്‍ കണ്ടത്. 28 വണ്ടികളുടെ സുരക്ഷിതത്വത്തോടെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കേണ്ടി വരുന്ന ഗതികേടാണ് ഇന്ന് കേരളത്തിലുളളത്. ഈ പിണറായി വിജയനെ ആര് എന്ത് ചെയ്യാനാണ്? എന്തിന് ചെയ്യണം? 28 പൊലീസ് വണ്ടി, ഒരു ആംബുലന്‍സ്, മുഖ്യമന്ത്രിക്ക് സുരക്ഷയൊക്കെ വേണം. അതിന് ഞാന്‍ എതിരുമല്ല. പക്ഷേ ഒരു മര്യാദ വേണ്ടേ. ഇത് എന്താണ് ഈ നാട്ടില്‍ നടക്കുന്നത്? ഊരിപ്പിടിച്ച വാളിന്റെ മുമ്പിലൂടെയും പിന്നെന്താ, ഊരിപ്പിടിച്ച കത്തിയെയും നേരിട്ട ആളാണ്. പിന്നെ എന്തിനാണ് ഈ 28ഉം 38ഉം പൊലീസ് വണ്ടിയുമായിട്ട് പോകുന്നത്?

ജനങ്ങള്‍ക്ക് വേണ്ടിയുളള ഭരണമാണോ ഇവിടെ നടക്കുന്നതെന്നും, ഏതെങ്കിലും വ്യക്തിത്വമുളള ഒരു മന്ത്രിയെ ഈ മന്ത്രിസഭയില്‍ കാണിക്കാന്‍ കഴിയുമോ എന്നും ചെന്നിത്തല ചോദിച്ചു.നട്ടെല്ലുളള ഒരു മന്ത്രി ഈ സെക്രട്ടറിയേറ്റിലുണ്ടോ? കെടുകാര്യസ്ഥയുളള, കേരളത്തെ കുട്ടിച്ചോറാക്കിയ ഭരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്നും വയനാടും കര്‍ഷക ആത്മഹത്യയാണെന്നും ചെന്നിത്തല പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018