Keralam

ദീപാ നിശാന്ത് മോഷ്ടിച്ച കവിത ഉള്‍പ്പെട്ട സമാഹാരത്തിന് എസ് കലേഷിന് സംസ്ഥാന പുരസ്‌കാരം; കൂടുതല്‍ സന്തോഷം,  പുതുതലമുറയ്ക്കുള്ള അംഗീകാരമെന്ന് കലേഷ്

യുവ കവി എസ് കലേഷ് രചിച്ച, തൃശ്ശൂര്‍ ശ്രീ കേരളവര്‍മ കോളേജ് അധ്യാപികയായ ദീപ നിശാന്ത് തന്റെ പേരില്‍ എകെപിസിറ്റിഎ മാഗസിനില്‍ പ്രസിദ്ധീകരിച്ച വിവാദ കവിതയുള്‍പ്പെടുന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. എസ് കലേഷിന്റെ ‘ശബ്ദമഹാസമുദ്ര’മെന്ന കവിതാ സമാഹാരമാണ് സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹമായത്..

‘അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ’ എന്ന കലേഷ് എഴുതിയ കവിത ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ ദീപാ നിശാന്തിന്റെ രചനയായി എകെപിസിറ്റിഎ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് മോഷണാരോപണവുമായി എസ് കലേഷ് തന്നെ രംഗത്തെത്തിയപ്പോള്‍ വിവാദങ്ങള്‍ക്കൊടുവില്‍ കവിതാ മോഷണം ദീപാ നിശാന്ത് തന്നെ സമ്മതിക്കുകയും മാപ്പു പറയുകയും ചെയ്തു.

അക്കാദമി പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തന്നെപ്പോലുള്ള പുതുതലമുറയ്ക്കു കിട്ടിയ അംഗീകാരമായിട്ടാണ് പുരസ്‌കാരം കാണുന്നതെന്നും കലേഷ് ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു.

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇത് പുതുതലമുറയ്ക്ക് കിട്ടിയ അംഗീകാരമായിട്ട് കാണുന്നു. കവിതാ മോഷണ വിവാദത്തില്‍ ഇനി പ്രതികരിക്കാനൊന്നുമില്ല.
എസ് കലേഷ്

മുന്‍പ് എസ് കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരില്‍ എകെപിസിറ്റിഎ മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്നതോടെയായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമായത്. തന്റെ കവിതാ ദീപാ നിശാന്ത് മോഷ്ടിച്ചുവെന്നും വികലമാക്കിയെന്നുമുള്ള എസ് കലേഷിന്റെ ആരോപണം ആദ്യം ദീപാ നിശാന്ത് അംഗീകരിച്ചിരുന്നില്ല.

എന്നാല്‍ പിന്നീട് കവിത കലേഷിന്റെ തന്നെയാണെന്ന് തെളിഞ്ഞതോടെ സാംസ്‌കാരിക പ്രഭാഷകനായ എം.ജെ ശ്രീചിത്രന്‍ അയാളെഴുതിയാതാണെന്ന പേരില്‍ തനിക്ക് തന്നതാണ് കവിതയെന്ന് ദീപാ നിശാന്ത് സമ്മതിക്കുകയായിരുന്നു. തന്നെ ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞ ദീപാനിശാന്ത് കലേഷിനോട് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.

2011ലായിരുന്നു അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എസ് കലേഷ് തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കകയും സിഎസ് വെങ്കിടേശ്വരന്‍ കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ‘ഇന്ത്യന്‍ ലിറ്ററേച്ചറി’ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് 2015-ല്‍ ഇറങ്ങിയ ‘ശബ്ദമഹാസമുദ്രം’ എന്ന കവിതാ സമാഹാരത്തില്‍ കവിത ഉള്‍പ്പെടുത്തിയത്.

വി.ജെ.ജയിംസിന്റെ 'നിരീശ്വരനാണ്' മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വീരാന്‍കുട്ടിയുടെ 'മിണ്ടാപ്രാണി' മികച്ച കവിതയ്ക്കും അയ്മനം ജോണിന്റെ 'ഇതരചാരാചരങ്ങളുടെ ചരിത്രപുസ്തകം' മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരവും നേടി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പഴവിള രമേശന്‍, എം.പി.പരമേശ്വന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ.കെ.ജി.പൗലോസ്, കെ.അജിത, സി.എല്‍.ജോസ് എന്നിവര്‍ അര്‍ഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ഡോ.കെ.എന്‍.പണിക്കര്‍, ആറ്റൂര്‍ രവിവര്‍മ്മ എന്നിവര്‍ക്കു സമ്മാനിക്കും.

മറ്റ് പുരസ്‌കാരങ്ങള്‍

വിവിധ ശാഖകളിലെ അക്കാദമി അവാര്‍ഡുകള്‍ (25,000 രൂപ)

എസ്.വി.വേണുഗോപാലന്‍ നായര്‍ (നാടകം: സ്വദേശാഭിമാനി), കല്‍പറ്റ നാരായണന്‍ (സാഹിത്യവിമര്‍ശനം: കവിതയുടെ ജീവചരിത്രം), എന്‍.ജെ.കെ.നായര്‍ (വൈജ്ഞാനിക സാഹിത്യം : നദീവിജ്ഞാനീയം), ജയചന്ദ്രന്‍ മൊകേരി (ജീവചരിത്രം/ ആത്മകഥ: തക്കിജ്ജ എന്റെ ജയില്‍ ജീവിതം), സി.വി.ബാലകൃഷ്ണന്‍ (യാത്രാവിവരണം: ഏതേതോ സരണികളില്‍), രമാ മേനോന്‍ (വിവര്‍ത്തനം: പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു), വി.ആര്‍.സുധീഷ് (ബാലസാഹിത്യം: കുറുക്കന്‍മാഷിന്റെ സ്‌കൂള്‍), ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (ഹാസസാഹിത്യം: എഴുത്തനുകരണം അനുരണനങ്ങളും).

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

പി.പവിത്രന്‍ (ഭാഷാശാസ്ത്രം,വ്യാകരണം: മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം), മുരളി തുമ്മാരുകുടി (ഉപന്യാസം: കാഴ്ചപ്പാടുകള്‍), പി.കെ.ശ്രീധരന്‍ (വൈദികസാഹിത്യം : അദ്വൈതശിഖരം തേടി), എസ്.കലേഷ് (കവിത: ശബ്ദമഹാസമുദ്രം), അബിന്‍ ജോസഫ് (ചെറുകഥാ സമാഹാരം : കല്യാശ്ശേരി തീസിസ്), ഡോ.പി.സോമന്‍ (വൈജ്ഞാനിക സാഹിത്യം : മാര്‍ക്‌സിസം ലൈംഗികത സ്ത്രീപക്ഷം), ശീതള്‍ രാജഗോപാല്‍ (പ്രബന്ധമല്‍സരം)

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018