Keralam

ശബരിമല വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് ഗുണം ചെയ്യുമെന്ന് സീതാറാം യെച്ചൂരി, കോണ്‍ഗ്രസിന് മതേതര വോട്ടുകള്‍ നഷ്ടമാകും

ശബരിമലയിലെ യുവതി പ്രവേശന വിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും വരുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 55 ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുത്ത വനിതാ മതില്‍ ചരിത്രമായ കാര്യം ചൂണ്ടിക്കാട്ടിയാണ് ശബരിമല ഗുണം ചെയ്യുമെന്ന് യെച്ചൂരി വ്യക്തമാക്കുന്നത്. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശങ്ങള്‍.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ല.രാഷ്ട്രീയമായി നിയമസഭാ തെരഞ്ഞെടുപ്പിലും അത് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും യെച്ചൂരി പറയുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അപലപിക്കുന്നതായും പറഞ്ഞ യെച്ചുരി മുത്തലാഖ് വിഷയത്തില്‍ അവരെടുത്തിരിക്കുന്ന നിലപാടും ചൂണ്ടിക്കാട്ടുന്നു.

മുത്തലാഖ് ബില്ലില്‍ സ്ത്രീകളുടെ തുല്യതയെക്കുറിച്ച് പറയുന്ന കോണ്‍ഗ്രസ് ശബരിമലയിലെ സ്ത്രീകളുടെ വിഷയം വരുമ്പോള്‍ ആചാരങ്ങളുടെ ഭാഗത്താണ്. സമത്വത്തിനും മതേതരത്വത്തിനുമാണ് നിലകൊളളുന്നതെന്ന് പറയുന്ന കോണ്‍ഗ്രസിന് ഒരേ വിഷയത്തില്‍ ദേശീയ തലത്തില്‍ ഒരു നിലപാടും സംസ്ഥാനങ്ങളില്‍ മറ്റൊരു നിലപാടുമാണ്. ജനങ്ങള്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുളള നിലപാടുകള്‍ കൊണ്ട് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ഒരു ഗുണവും ലഭിക്കില്ലെന്നും അവര്‍ക്കുളള മതേതര വോട്ടുകള്‍ കുറയുമെന്നും അദ്ദഹം പറയുന്നു.

ശബരിമല യുവതി പ്രവേശനം സാധ്യമായതോടെ സര്‍ക്കാരിന് വോട്ട് കുറയില്ലെന്നും വോട്ട് കൂടാനാണ് സാധ്യതയെന്നും മന്ത്രി ജി സുധാകരനും നേരത്തെ പറഞ്ഞിരുന്നു.വിശ്വാസികള്‍ അനുകൂലമായി വോട്ട് ചെയ്യും. മുമ്പ് ചെയ്യാത്തൊരു വിഭാഗവും ഇടതുപക്ഷത്തിന് വോട്ട് ചെയ്യും. വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകില്ലെന്നും സ്ത്രീകളുടെ വോട്ടുകള്‍ ലഭിക്കുന്നതില്‍ വര്‍ധന ഉണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018