Keralam

‘മാനെജ്‌മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണം?’, താല്‍ക്കാലിക നിയമന കാലാവധി പെന്‍ഷന് പരിഗണിക്കരുതെന്ന ഹര്‍ജിയില്‍ കെഎസ്ആര്‍ടിസിക്ക് സുപ്രീംകോടതി വിമര്‍ശനം

കെഎസ്ആര്‍ടിസിക്ക് സുപ്രീംകോടതി വിമര്‍ശനം. മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്ന് കോടതി ചോദിച്ചു. കോര്‍പറേഷന്‍ നഷ്ടത്തിലാവാന്‍ കാരണം എന്താണെന്നും എം പാനല്‍ നിയമനം നടത്തുന്നത് എന്തിനെന്നും കോടതി ആരാഞ്ഞു.

നിലവില്‍ 4200 കോടിയുടെ ബാധ്യതയുണ്ടെന്ന് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ അറിയിച്ചു. താല്‍ക്കാലിക നിയമന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

സംസ്ഥാന സര്‍ക്കാരിനെ കേസില്‍ കക്ഷിയാക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. കേസില്‍ സര്‍ക്കാരിനെ കക്ഷിയാക്കണമെന്ന് എന്തുകൊണ്ട് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടില്ല എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കുളളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണം.ജീവനക്കാര്‍ക്ക് അനുകൂലമാണ് ഉത്തരവെങ്കില്‍ പാപ്പരായ കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.

താല്‍ക്കാലിക നിയമന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കെഎസ്ആര്‍ടിസി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

നാലായിരം കോടി രൂപയിലധികം നഷ്ടത്തിലായതിനാല്‍ കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നാണ് കെസ്ആര്‍ടിസിയുടെ വാദം.

താല്‍ക്കാലിക ജീവനക്കാരായി നിയമനം ലഭിച്ചു പിന്നീട് സ്ഥിരപ്പെട്ടവര്‍ക്കു താല്‍ക്കാലിക സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്നാണ് ഹൈക്കോടതി വിശാല ബഞ്ച് ഉത്തരവിട്ടത്.

പ്രതിമാസം 110 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തനമെന്നും ഉത്തരവ് നടപ്പിലാക്കിയാല്‍ 420 കോടിയോളം അധിക ബാധ്യത വരുമെന്നുമാണ് കോര്‍പറേഷന്‍ വാദം. നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടണമെന്നു സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നു.

പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018