Keralam

‘ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് നീക്കണം’, ഹൈക്കോടതി തളളിയ ഹര്‍ജി പൊടിതട്ടിയെടുത്ത് പന്തളം കുടുംബവും ബിജെപിയും, സുപ്രീംകോടതി പരിഗണിക്കുന്നു 

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പന്തളം കുടുംബത്തിലെ മുതിര്‍ന്ന അംഗം രേവതി തിരുനാള്‍ രാമവര്‍മ രാജയാണ് ഹര്‍ജിക്കാരന്‍. ശബരിമലയിലടക്കം സംസ്ഥാനത്തെ ഏഴ് പ്രമുഖ ക്ഷേത്രങ്ങളുടെ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കണമെന്ന് 1990ല്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതി നല്‍കിയ ശുപാര്‍ശ നടപ്പാക്കണമെന്നാണ് ആവശ്യം.

2007ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പ്രത്യേക അപേക്ഷ നല്‍കി ഇന്ന് കോടതിയുടെ മുന്നിലെത്തിക്കുന്നത്.

ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും ബിജെപി ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനറുമായ ടിജി മോഹന്‍ദാസും നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും. ക്ഷേത്രങ്ങളുടെ നിയന്ത്രണം ആ പ്രദേശങ്ങളിലെ ജനങ്ങള്‍ അടങ്ങുന്ന സമിതികള്‍ക്ക് നല്‍കണമെന്നും ദേവസ്വം ബോര്‍ഡ് ഉപദേശക സമിതിയായി മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് യുയു ലളിത്, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കേസില്‍ നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കൊച്ചി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. എന്‍എസ്എസിനും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സുപ്രീംകോടതിയിലെ ഹര്‍ജി.

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ താഴമണ്‍ തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമുള്ള അധികാരം സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചോദ്യംചെയ്യുന്ന സാഹചര്യത്തിലാണ് പന്തളം കുടുംബത്തിന്റെ അപ്രതീക്ഷിത നീക്കം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018