Keralam

ശബരിമലയില്‍ ദര്‍ശനം നടത്തിയത് 17 യുവതികള്‍; 50 വയസിന് മുകളില്‍ പ്രായമുള്ളവരെ ഒഴിവാക്കി പുതിയ പട്ടിക 

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടിക തിരുത്തി. ദര്‍ശനം നടത്തിയത് 17 യുവതികളാണെന്നാണ് തിരുത്തലിന് ശേഷമുള്ള പുതിയ വിവരം. പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 50 വയസിന് മുകളില്‍ പ്രായമുള്ള 34 പേരെ ഒഴിവാക്കി.

ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയാണ് പട്ടിക തിരുത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ പുരുഷന്മാരും 50 വയസ് കഴിഞ്ഞവരും ഉള്‍പ്പെട്ടത് ചര്‍ച്ചയായതോടെയാണ് പട്ടിക പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.

ആദ്യപട്ടികയില്‍ നാല് പുരുഷന്മാരും 50 മേല്‍ പ്രായമുള്ള 30 സ്ത്രീകളും ഉള്‍പ്പെട്ടതായി ചീഫ് സെക്രട്ടറിയും ആഭ്യന്തര അഡീഷണല്‍ ചീഫ്സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുള്‍പ്പെട്ട സമിതിയും കണ്ടെത്തിയിരുന്നു.

തിരുത്തിയ പട്ടികയായിരിക്കും റിവ്യൂ ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക. ഇവര്‍ക്ക് പുറമെ ദര്‍ശനം നടത്തിയ കനകദുര്‍ഗ, ബിന്ദു, മഞ്ജു എന്നിവരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ പട്ടികയാവും നല്‍കുക.

ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവര്‍ മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് 51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവരാണ് ഇവരെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സുപ്രീംകോടതിക്ക് മുന്നില്‍ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് ആരോപണമുയര്‍ന്നതോടെ പട്ടിക സര്‍ക്കാരിന് ബാധ്യതയായിരുന്നു. അബദ്ധവും പിഴവും പറ്റിയ സാഹചര്യത്തിലാണ് പട്ടിക തിരുത്താന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ കയ്യില്‍ കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി ഇപി ജയരാജനും വ്യക്തമാക്കിയിരുന്നു. എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

പട്ടികയുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും പറഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡിന് യുവതികള്‍ പ്രവേശിക്കുന്നത് പരിശോധിക്കാന്‍ പ്രത്യേക സംവിധാനമൊന്നുമില്ലെന്നായിരുന്നു പത്മകുമാറിന്റെ വിശദീകരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018