Keralam

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ല, റിപ്പോര്‍ട്ടുകള്‍ തളളി മഞ്ജു വാര്യര്‍; ആരും തന്നെ സമീപിച്ചിട്ടില്ല, അത്തരം ഉദ്ദേശ്യങ്ങളുമില്ല

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നെന്ന വാര്‍ത്തകളെ തളളി നടി മഞ്ജു വാര്യര്‍. അത്തരം ഉദ്ദേശ്യങ്ങളൊന്നും തനിക്കില്ലെന്നും ഇതിനുവേണ്ടി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും മഞ്ജുവാര്യര്‍ പറഞ്ഞു. മലയാള മനോരമയാണ് മഞ്ജുവാര്യരുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷൂട്ടിങ് തിരക്കിന്റെ ഇടയിലാണ്. അതിന്റെ ഇടയിലാണ് ഇത്തരം വാര്‍ത്ത പ്രചരിക്കുന്നതായി അറിഞ്ഞത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നതായി അറിഞ്ഞിട്ടില്ല. കേട്ടതല്ലാതെ വാര്‍ത്ത കണ്ടിട്ടില്ലെന്നും മഞ്ജു പറഞ്ഞു.

കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു വാര്യര്‍ തീരുമാനിച്ചതായി നേരത്തെ വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ കഴിഞ്ഞതായും വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വനിതാ മതിലിനെ പിന്തുണച്ചും, പിന്നീട് പിന്തുണ പിന്‍വലിച്ചും മഞ്ജുവാര്യര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.വനിതാ മതിലിന്റെ ഫേസ്ബുക്ക് പേജില്‍ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നടിയുടെ പിന്മാറ്റം. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. 'സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

എന്നാല്‍ ഇതിന് പിന്നാലെ കലയാണ് തന്റെ രാഷ്ട്രീയമെന്നും പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്കിലൂടെ മഞ്ജു വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രിമാരായ എം.എം മണിയും മേഴ്‌സിക്കുട്ടിയമ്മയും മഞ്ജുവിനെതിരെ പരാമര്‍ശങ്ങളുമായി എത്തിയിരുന്നു.

മഞ്ജു വാര്യരെ പ്രതീക്ഷിച്ചല്ല വനിതാ മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും അവരുടെ പിന്മാറ്റം മതിലിനെ ബാധിക്കില്ലെന്നുമായിരുന്നു മന്ത്രി മണിയുടെ വാക്കുകള്‍. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കണം. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നായിരുന്നു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018