Keralam

ആരും അറിയാത്ത സംവിധായകന്റെ ആളാകാനുളള പരിപാടിയാണ്; പ്രിയനന്ദനന് നേരെ അധിക്ഷേപവുമായി ഗോപാലകൃഷ്ണന്‍; ‘രാജ്യാന്തര പുരസ്‌കാരം വാങ്ങുന്നവര്‍ ഇത്ര മൂന്നാംകിടയായി സംസാരിക്കുമോ’ 

സംഘ്പരിവാര്‍ ആക്രമണത്തിന് പിന്നാലെ സംവിധായകന്‍ പ്രിയനന്ദനന് നേരെ വ്യക്തി അധിക്ഷേപവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ആരും അറിയാത്ത സംവിധായകന്‍ ഷൈന്‍ ചെയ്യാനുളള പരിപാടിയാണ് ചെയ്യുന്നതെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

പ്രിയനന്ദന്‍ എന്ന ആരും അറിയാത്ത സംവിധായകന്‍ ഇങ്ങനെയൊക്കെ പറഞ്ഞ് എന്തെങ്കിലും ഒക്കെ ഷൈന്‍ ചെയ്യാനുളള ജാഡ പരിപാടിയാണ്

തനിക്ക് പ്രിയനന്ദനന്‍ അത്ര വലുതായിട്ടൊന്നും തോന്നുന്നില്ലെന്നും, അത്ര വലിയ രാജ്യാന്തര പുരസ്‌കാരം ഒക്കെ വാങ്ങുന്ന ആളുകള്‍ ഇത്ര മൂന്നാംകിടയായി സംസാരിക്കില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പ്രിയനന്ദനനെ മര്‍ദിച്ചിട്ടില്ലെന്നും തങ്ങളുടെ പ്രവര്‍ത്തകരല്ല ആക്രമണത്തിന് പിന്നില്ലെന്നും ഗോപാലകൃഷ്ണന്‍ വാദിച്ചു. മര്‍ദിക്കണമെന്ന താല്‍പര്യമുണ്ടായിരുന്നെങ്കില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അന്ന തന്നെ ആകാമായിരുന്നു എന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. പൊലീസ് കേസെടുത്തതിനാല്‍ ജനാധിപത്യ രീതിയില്‍ ആണ് പ്രതിഷേധിച്ചത് എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ചെയ്തത്

ഇന്ന് രാവിലെയാണ് പ്രിയനന്ദനന് നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. തൃശൂരില്‍ വെച്ചാണ് അദ്ദേഹത്തിന്‌ മര്‍ദ്ദനമേറ്റത്. കൂടാതെ വീടിന് മുന്നില്‍ ചാണകവെളളം ഒഴിക്കുകയും ചെയ്തു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ആളുകളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് ആര്‍എസ്എസ് വിവാദമാക്കുകയും അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. പോസ്റ്റിലെ ഭാഷ മോശമാണെന്ന് തോന്നിയതിനെ തുടര്‍ന്ന് പിന്‍വലിക്കുകയാണെന്നും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പിന്നീട് അറിയിച്ചിരുന്നു.

നിലപാടില്‍ മാറ്റമില്ലെന്നും താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും ആര്‍ക്കും വരാമെന്നും ഒളിച്ചിരിക്കില്ലെന്നും പോസ്റ്റില്‍ പ്രിയനന്ദനന്‍ പറഞ്ഞിരുന്നു. പ്രിയനന്ദനന്‍ നിലപാട് മാറ്റി, മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു.

കൂടാതെ പ്രിയനന്ദനനെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ സൈലന്‍സര്‍ സിനിമ വെളിച്ചം കാണിക്കില്ലെന്ന ഭീഷണിയുമുണ്ട്. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018