Keralam

‘അയ്യപ്പനെതിരെ പറയാന്‍ നീ ആരാടാ, ഇതൊരു തുടക്കം മാത്രമാണ്, ഇനി നോക്കിയിരുന്നോ’; ആര്‍എസ്എസ് ആക്രമണത്തെക്കുറിച്ച് പ്രിയനന്ദനന്‍

അയ്യപ്പനെതിരെ പറയാന്‍ നീ ആരാടാ എന്ന് ചോദിച്ചായിരുന്നു തനിക്കെതിരെയുളള ആക്രമണമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. ഇതൊരു തുടക്കം മാത്രമാണ്, ഇനി നോക്കിയിരുന്നോ എന്ന ഭീഷണിയും അക്രമികള്‍ മുഴക്കിയെന്നും ആസൂത്രിതമായ ആക്രമണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ദിവസവും രാവിലെ കവലയിലേക്ക് ഇറങ്ങാറുണ്ട്. ഏഴരയോടെയാണ് പതിവായി ഇറങ്ങുന്നത്. ഇന്ന് ഒന്‍പത് മണിയായി. ഈ സമയമത്രയും ബക്കറ്റില്‍ ചാണക വെള്ളവും വച്ച് കാത്തിരിക്കുകയായിരുന്നു എന്നാണ് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ഇതൊരു തുടക്കം മാത്രമാണ്, ഇനി നോക്കിയിരുന്നോ എന്ന ഭീഷണിയും അക്രമികള്‍ നടത്തി.

നടന്നുവരുമ്പോള്‍ അവര്‍ ഓടിവന്ന് ചാണകവെള്ളം തലയിലൂടെ ഒഴിക്കുകയായിരുന്നു. തലയുടെ വശത്തായി അടിക്കുകയും ചെയ്തു. അയ്യപ്പനെതിരെ പറയാന്‍ നീ ആരാടാ എന്നു ചോദിച്ചായിരുന്നു ആക്രമണം. ആളുകള്‍ കൂടിയപ്പോള്‍ അവര്‍ ഓടിപ്പോയി.

ഏതു സമയവും പൊലീസ് സംരക്ഷണത്തില്‍ നടക്കാനാകില്ല. അതുകൊണ്ട് ഇങ്ങനെ തന്നെ മുന്നോട്ടുപോവും. തൃശൂരില്‍ കാലുകുത്തിക്കില്ല, സാഹിത്യ അക്കാദമിയില്‍ കടത്തില്ല എന്നൊക്ക നേരത്തെ ഭീഷണിയുണ്ടായിരുന്നു. അതൊന്നും കാര്യമാക്കിയില്ല. അക്കാദമി ഉള്‍പ്പെടെ എല്ലായിടത്തും എപ്പോഴും പോകാറുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിലെ ഭാഷ മോശമെന്ന് കണ്ടാണ് പിന്‍വലിച്ചത്. ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് സ്വയം വിലയിരുത്തുന്നില്ല. സാധാരണ ഗതിയില്‍ ഉന്നയിക്കുന്ന വിമര്‍ശനമായിരുന്നു തന്റേത്. അതു കൊലക്കുറ്റമൊന്നുമല്ല. തനിക്കെതിരെ പ്രകടനം നടത്തിയവര്‍ ഉപയോഗിച്ച ഭാഷ അതിനേക്കാള്‍ മോശമായിരുന്നുവെന്ന് പ്രിയനനന്ദന്‍ കുറ്റപ്പെടുത്തി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018