Keralam

കൈവരിച്ച നേട്ടങ്ങളുടെ പേരില്‍ കേരളത്തെ ശിക്ഷിക്കുന്നു, നയപ്രഖ്യാപനത്തില്‍ കേന്ദ്ര സമീപനത്തിനെതിരെ ഗവര്‍ണര്‍, കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ സഹായം കുറച്ചു 

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ പി സദാശിവം. പ്രളയാനന്തര പുനര്‍നിര്‍മാണ സഹായത്തില്‍ കേരളത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ സഹായം കുറച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശരിയായ നിലയ്ക്കല്ല. നൂറ്റാണ്ടിലെ മഹാപ്രളയമാണ് നേരിട്ടത്. എന്നാല്‍ പുരോഗമനം ശിക്ഷയായി മാറിയെന്നും കേന്ദ്രത്തിന്റെ ചിലനടപടികള്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണറുടെ പ്രസംഗത്തിലെ പ്രധാനപ്പെട്ടവ

 • സോളര്‍, ബയോഗ്യാസ് പദ്ധതി തുടങ്ങും
 • മാനവശേഷി സൂചികകളില്‍ കേരളം മുന്നില്‍.
 • വായനയും ശാസ്ത്രനിരീക്ഷണവും പ്രോത്സാഹിപ്പിക്കും.
 • വനിതാ മതില്‍ ലിംഗനീതിക്കു വേണ്ടി
 • അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറി
 • കെഎസ്ആര്‍ടിസി വരുമാനം വര്‍ധിച്ചു
 • പുതിയ നിര്‍മാണങ്ങള്‍ ദുരന്ത അതിജീവന ശേഷിയുള്ളതാകും
 • ഐടി, ടൂറിസം മേഖലകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി
 • കൊല്ലം ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാനായി.
 • ഗെയില്‍ പദ്ധതി നന്നായി പുരോഗമിക്കുന്നു.
 • ഗ്രീന്‍ ക്യാംപസ് പദ്ധതി തുടങ്ങും
 • കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ കവാടം
 • എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രി പൊലീസ് സ്റ്റേഷനുകളാക്കും

കേരളത്തിന്റെ പുനര്‍നിര്‍മാണം വെല്ലുവിളിയായി ഏറ്റെടുക്കുന്നു. പ്രളയത്തില്‍ സഹായിച്ച കേന്ദ്രസേനയക്കും മത്സ്യത്തൊഴിലാളികള്‍ക്കും നന്ദി. ജാതി മത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് സംസ്ഥാനം പ്രളയത്തെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. പിന്നീടുണ്ടായ കാര്യങ്ങള്‍ കേരളത്തിന്റെ നവോത്ഥാനം ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടുന്നതായിരുന്നു. അതിനായിട്ടാണ് സംഘടനകള്‍ മുന്നോട്ട് വച്ച സ്ത്രീ സമത്വത്തിനായുള്ള വനിതാമതില്‍ എന്ന ആശയത്തിന് പിന്തുണ നല്‍കിയത്.
ഗവര്‍ണര്‍ പി സദാശിവം

സ്ത്രീകളുടെ ലിംഗസമത്വത്തിനായിട്ടുള്ള കേരളത്തിലെ വനിതകളുടെ ഒറ്റക്കെട്ടായിട്ടുള്ള പ്രയത്‌നമായിരുന്നു വനിതാമതിലെന്നും, കേരളത്തിന്റെ മതനിരപേക്ഷതയും പുരോഗതിയും ഉയര്‍ത്തിപ്പിടിക്കാനായി 50 ലക്ഷത്തോളം പേരാണ് ചരിത്രമാരായ വനിതാമതിലില്‍ അണിനിരന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നവകേരള നിര്‍മാണത്തിന് ഊന്നല്‍ കൊടുത്തായിരുന്നു പ്രസംഗം. പ്രസംഗത്തിന് തൊട്ടുമുമ്പ്'പ്രളയബാധിതരോട് നീതി കാണിക്കുക' എന്ന ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. എല്ലാത്തിനും പ്രസംഗത്തില്‍ ഉത്തരമുണ്ടെന്ന് പറഞ്ഞായിരുന്നു ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. വനിതാ മതിലിലിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പ്രതിപക്ഷം ശബ്ദമുയര്‍ത്തുകയും ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018