Keralam

സഭാവസ്ത്രമോ സന്യാസ ജീവിതമോ ഉപേക്ഷിക്കില്ല, ദ്രോഹ നടപടികള്‍ തുടര്‍ന്നാല്‍ സഭാധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കും; നിലപാട് വ്യക്തമാക്കി സിസ്റ്റര്‍ ലൂസി

ദ്രോഹ നടപടികള്‍ തുടര്‍ന്നാല്‍ സഭാധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. കന്യാസ്ത്രീ മഠത്തിന്റെ നിയമങ്ങളോ സന്യാസ സഭയുടെ നിര്‍ദ്ദേശങ്ങളോ താന്‍ ലംഘിച്ചിട്ടില്ല. നിലവില്‍ ചില മേലധികാരികള്‍ ഏകപക്ഷീയമായ ആക്ഷേപങ്ങളാണ് തനിക്കെതിരെ ഉയര്‍ത്തുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

സഭാവസ്ത്രമോ സന്യാസ ജീവിതമോ ഉപേക്ഷിക്കില്ല. അത് എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അതിന് ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ എഫ്‌സിസി നേതൃത്വം മുതിര്‍ന്നാല്‍ കോടതിയെ സമീപിക്കുകയല്ലാതെ രക്ഷയില്ല.
സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

നിലവില്‍ പലയിടത്തുനിന്നും ഭീഷണി ഉയരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ തന്നെ അധിക്ഷേപിക്കാന്‍ ചില സന്യസ്തരടക്കം വലിയൊരു വിഭാഗം ശ്രമിക്കുന്നുണ്ട്. ഇവരില്‍ പലര്‍ക്കും ഭീഷണിയുടെ സ്വരമാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. മാധ്യമം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തന്നെ കാണാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയെ മുറിയില്‍ താമസിപ്പിച്ചു എന്ന ആരോപണമാണ് പുതിയതായി ഉയര്‍ത്തുന്നത്. ബന്ധുവും പത്രപ്രവര്‍ത്തകയുമായ യുവതി കാണാനെത്തിയപ്പോള്‍ അവര്‍ പുറത്ത് മുറി എടുത്തിരുന്നെങ്കിലും എന്റെ മുറിയില്‍ താമസിക്കാന്‍ ക്ഷണിച്ചത് മനുഷ്യത്വം കൊണ്ടാണ്.

മഠത്തിലെ കന്യാസ്ത്രീകള്‍ തന്നോട് നിസ്സഹകരണമാണ് കാണിക്കുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു. മഠത്തിലെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസിലെ മറ്റോരാരോപണം. ആരും മിണ്ടാന്‍ കൂട്ടാക്കാത്ത സ്ഥലത്ത് ഇതെങ്ങനെ സാധിക്കുമെന്നും സിസ്റ്റര്‍ ലൂസി ചോദിക്കുന്നു.

കാനോനികമായ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കാണിച്ച് സുപ്പീരിയര്‍ ജനറല്‍ നല്‍കിയ കത്തിന് മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞദിവസമാണ് മാനന്തവാടി കാരക്കാമല എഫ്‌സിസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലൂസിക്ക് സുപ്പീരിയര്‍ ജനറല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ഫെബ്രുവരി ആറിനകം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി എടുക്കുമെന്നുമാണ് കത്തിലൂടെ സഭ അറിയിച്ചിരിക്കുന്നത്. സഭാ വസ്ത്രം ധരിക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം ഇട്ടത് ചൂണ്ടിക്കാട്ടിയും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതും ചര്‍ച്ചകളില്‍ പങ്കെടുത്തത് തെറ്റാണെന്നും സഭ കത്തില്‍ വ്യക്തമാക്കുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് എതിരെ സഭ നേരത്തെയും നോട്ടീസ് നല്‍കിയിരുന്നു. കത്തോലിക്കാ സഭക്കും എഫ്‌സിസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു നടപടി.

പുസ്തകം പ്രസിദ്ധീകരിച്ചതും സ്വന്തമായി കാര്‍ വാങ്ങിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സിസ്റ്റര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സ്വന്തം ആദര്‍ശങ്ങളും വിശ്വാസങ്ങളുമായി സന്ന്യാസിനി സമൂഹത്തില്‍ ജീവിക്കാനാകില്ലെന്നും നോട്ടീസില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018