Keralam

ആദിവാസി കുടുംബങ്ങളിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, പൊലീസില്‍ വനിതകള്‍ക്ക് 15 ശതമാനം സംവരണം; വികസന നേട്ടങ്ങളും നവോത്ഥാന മൂല്യങ്ങളും മുന്നോട്ട് വച്ച് നയപ്രഖ്യാപനം 

കേരളത്തിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പുതിയ പ്രഖ്യാപനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരിശ്രമിക്കുന്ന സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി കൊണ്ടുവരുന്ന പദ്ധതികളിലൂടെയും പ്രസംഗം ശ്രദ്ധേയമായി.

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതത്തെക്കാള്‍ വികസന ഫണ്ട് നല്‍കുന്ന ഏക സംസ്ഥാനമാണ് കേരളം എന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ ഒരു ആദിവാസി കുടുംബത്തിന് ഒരു ജോലി പദ്ധതി നടപ്പാക്കുമെന്നും. ആദിവാസി സംരക്ഷണത്തിനായി മില്ലറ്റ് വില്ലേജ് പോലുള്ള പദ്ധതികള്‍ കൊണ്ടു വരുമെന്നും അറിയിച്ചു.

ഗോത്ര ബന്ധു പദ്ധതി ആദിവാസി മേഖലയിലേക്കും വ്യാപിപ്പിക്കുമെന്നും മലമ്പണ്ടാര വിഭാഗങ്ങള്‍ക്ക് പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രസംഗത്തിലെ മറ്റ് പ്രസക്ത ഭാഗങ്ങള്‍

 • പൊലീസില്‍ വനിതകള്‍ക്ക് 15 ശതമാനം സംവരണം.
 • മലമ്പണ്ടാര വിഭാഗങ്ങള്‍ക്ക് പ്രത്യേക പാക്കേജ്
 • ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു
 • ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പരീക്ഷകള്‍ക്കായി എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ സ്ഥാപിച്ചു
 • ട്രാന്‍സ് ജെന്‍ഡര്‍ പോളിസി നടപ്പിലാക്കി
 • ഗെയില്‍ നന്നായി പുരോഗമിക്കുന്നു
 • നവോത്ഥാന മ്യൂസിയം സ്ഥാപിക്കും
 • ശബരിമല വിമാനത്താവളത്തിന്റെ പ്രാഥമിക നടപടികള്‍ തുടങ്ങി
 • കെഎസ്ആര്‍ടിസി വരുമാനം വര്‍ധിച്ചു
 • പൊതു സ്വകാര്യ മുതല്‍ നശിപ്പിക്കുന്നതിനെ നേരിടാന്‍ നിയമം കൊണ്ടു വന്നു
 • കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ കവാടമാക്കും
 • ഗ്രീന്‍ കാമ്പസ് പദ്ധതി തുടങ്ങും
 • സോളാര്‍, ബയോഗ്യാസ് പദ്ധതി ഉള്‍പ്പെടെ നടപ്പാക്കും
 • വായനയും ശാസ്ത്രനിരീക്ഷണവും പ്രോത്സാഹിപ്പിക്കും
 • ദേവസ്വം ബോര്‍ഡില്‍ 10% മുന്നാക്ക സംവരണം നടപ്പാക്കി
 • അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി
 • ഇഎസ്‌ഐ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റികള്‍ ആരംഭിക്കും

സംസ്ഥാനത്തെ യാത്രാ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി സെമി ഹൈസ്പീഡ് റെയില്‍വേയും ഗ്രീന്‍ കോറിഡോറും എത്രയും വേഗം കൊണ്ടുവരും.180 കിലോ മീറ്റര്‍ മീറ്റര്‍ നീളത്തിലാണ് ഗ്രീന്‍ കോറിഡോര്‍ വരുന്നത്. സെമി ഹൈസ്പീഡ് റെയില്‍പാത പൂര്‍ത്തിയാക്കുന്നതോടെ തിരുവനന്തപുരം കാസര്‍കോട് യാത്രയ്ക്ക് നാല് മണിക്കൂര്‍ മാത്രമേ വേണ്ടി വരു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സ്ത്രീകളുടെ ലിംഗസമത്വത്തിനായിട്ടുള്ള കേരളത്തിലെ വനിതകളുടെ ഒറ്റക്കെട്ടായിട്ടുള്ള പ്രയത്നമായിരുന്നു വനിതാമതിലെന്നും, കേരളത്തിന്റെ മതനിരപേക്ഷതയും പുരോഗതിയും ഉയര്‍ത്തിപ്പിടിക്കാനായി 50 ലക്ഷത്തോളം പേരാണ് ചരിത്രമാരായ വനിതാമതിലില്‍ അണിനിരന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018