Keralam

മുനമ്പത്ത് 2013 ലും മനുഷ്യക്കടത്ത് നടന്നു; 70 പേര്‍ മത്സ്യബന്ധന ബോട്ടില്‍ ഓസ്‌ട്രേലിയയിലേക്ക് പോയി, വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചെന്നും മൊഴി 

2013ലും കൊച്ചിയില്‍ നിന്ന് മനുഷ്യക്കടത്ത് നടത്തിയെന്ന് സ്്ഥിരീകരിച്ച് പ്രതി. പൊലീസ് കസ്റ്റഡിയിലുളള പ്രഭുവാണ് മൊഴി നല്‍കിയത്.

മുനമ്പത്ത് നിന്ന് മത്സ്യ ബന്ധന ബോട്ടില്‍ 70 പേര്‍ പോയി, ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപിലേക്കാണ് പോയത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളും, തമിഴ് വംശജരും ആണ് അന്നും പോയത്. 17 ദിവസം കൊണ്ട് ഓസ്‌ട്രേലിയയിലെത്തി. കരക്കടുക്കുന്നതിന് മുന്‍പ് തന്നെ നാവിക സേന പിടികൂടി, അഭയാര്‍ത്ഥിക്യാമ്പിലെത്തിച്ചു. പിന്നീട് അഭയാര്‍ത്ഥി വിസയും വര്‍ക്ക് പെര്‍മിറ്റും ലഭിച്ചു.

പ്രഭുവും ഓസ്‌ട്രേലിയയില്‍ അഭയാര്‍ത്ഥി വിസയില്‍ രണ്ടരവര്‍ഷം ജോലി ചെയ്‌തെന്നും മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തിരിച്ചയച്ചു. നേരത്തെ 2015 ല്‍ സമാന സംഭവം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് പൊലീസ് കസ്റ്റഡിയിലുളളത്. മനുഷ്യക്കടത്ത് സംഘത്തിനൊപ്പം പോകാന്‍ സാധിക്കാതെ തിരിച്ചെത്തിയ ഡല്‍ഹി അംബേദ്കര്‍ നഗറിലെ രവിയെയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുനമ്പം മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട 80 പേരുടെ പട്ടിക നേരത്തെ പൊലീസ് തയ്യാറാക്കിയിരുന്നു. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളും തമിഴ്‌നാട് സ്വദേശികളുമാണ് സംഘത്തില്‍ ഉളളതെന്നാണ് നിഗമനം. പിടിയിലായവരുടെ മൊഴി അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്.

ഇക്കഴിഞ്ഞ ജനുവരി 12 നാണ് 230 അംഗ സംഘം മുനമ്പം തീരത്തു നിന്നും മത്സ്യബന്ധന ബോട്ടില്‍ തീരം വിട്ടത്. ഇവര്‍ പോയത് ഓസ്‌ട്രേലിയയിലേക്കാണെന്നും ന്യൂസിലാന്റിലേക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തില്‍ വിദേശ ഏജന്‍സികളുടെ സഹായവും പൊലീസ് തേടിയിരുന്നു. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം സംശയിക്കുന്നതിനാലാണ് ഈ നീക്കം

അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി നടന്ന മനുഷ്യക്കടത്തില്‍ കോടികളുടെ ഇടപാട് നടന്നതായാണ് സൂചന. ഒരാളില്‍ നിന്ന് ഒന്നരലക്ഷം രൂപ വീതം ഈടാക്കിയതായാണ് വിവരം. ഇത്തരത്തില്‍ ആറു കോടിയോളം രൂപ പിരിച്ചെടുത്തു. ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ആളുകള്‍ ബോട്ടില്‍ കയറി പോയെന്നാണ് സൂചന. ഇവരെ പോലീസ് ചോദ്യം ചെയ്തതില്‍നിന്നുമാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് നടന്നെന്ന വിവരം പുറത്തെത്തിയത്. ബോട്ടില്‍ കയറാന്‍ ഇടമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇരുപത് പേര്‍ മടങ്ങി പോയെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018