Keralam

പ്രിയനന്ദനനെതിരെയുളള ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുളള കടന്നുകയറ്റം, ഒരുതരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി, പിന്നില്‍ ആര്‍എസ്എസെന്ന് പൊലീസ് 

സംവിധായകന്‍ പ്രിയനന്ദനനെതിരെയുളള ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുളള കടന്നുകയറ്റമാണ് ഇതെന്നും അക്രമികളെ ഒരുതരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രിയനന്ദനനെ ആക്രമിച്ച വ്യക്തി ആര്‍എസ്എസ് പ്രവര്‍ത്തകനായ സരോവര്‍ വല്ലച്ചിറ ആണെന്നും ഇദ്ദേഹം ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

കേരളത്തില്‍ എത്രമാത്രം അസഹിഷ്ണുത വളര്‍ന്നുവരുന്നുവെന്നതിന്റെ തെളിവാണ് സംവിധായകന്‍ പ്രിയനന്ദനനെതിരെയുളള ആക്രമണം. അദ്ദേഹം അറിയപ്പെടുന്ന കലാകാരനും നാട് ആദരിക്കുന്ന വ്യക്തിയുമാണ്. നേരത്തെ അദ്ദേഹത്തിനെതിരെ ഭീഷണി ഉണ്ടായിരുന്നു. ഉല്‍പതിഷ്ണുക്കള്‍ക്ക് ജീവന് ഭീഷണി ഉയരുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇതെല്ലാം സംഘ്പരിവാറില്‍ നിന്നാണ് ഉണ്ടാകുന്നത്. ഈ പ്രത്യേക പ്രശ്‌നം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. അതില്‍ ഗൗരവമായി തന്നെ നടപടികള്‍ സ്വീകരിക്കും. കേരളത്തില്‍ അത്തരത്തിലുളള ഒരു സംഭവവും പ്രോത്സാഹിപ്പിക്കപ്പെടില്ല. ശക്തമായ നടപടി അതിനെതിരെ ഉണ്ടാകും. അക്കാര്യത്തില്‍ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
പിണറായി വിജയന്‍  

ഇന്ന് രാവിലെ സ്വന്തം നാടായ തൃശൂരിലെ വല്ലച്ചിറയില്‍ വെച്ചാണ് പ്രിയനന്ദനനെതിരെ ആര്‍എസ്എസ് ആക്രമണം ഉണ്ടായത്. തലയില്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചാണകവെളളം ഒഴിക്കുകയുമായിരുന്നു.

നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് ആര്‍എസ്എസ് വിവാദമാക്കുകയും അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. പോസ്റ്റിലെ ഭാഷ മോശമാണെന്ന് തോന്നിയതിനെ തുടര്‍ന്ന് പിന്‍വലിക്കുകയാണെന്നും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പിന്നീട് അറിയിച്ചിരുന്നു.

നിലപാടില്‍ മാറ്റമില്ലെന്നും താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും ആര്‍ക്കും വരാമെന്നും ഒളിച്ചിരിക്കില്ലെന്നും പിന്നീടിട്ട പോസ്റ്റില്‍ പ്രിയനന്ദനന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രിയനന്ദനന്‍ നിലപാട് മാറ്റി, മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. കൂടാതെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ സൈലന്‍സര്‍ സിനിമ വെളിച്ചം കാണ

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018