Keralam

സംവിധായകന്‍ പ്രിയനന്ദനനെതിരായ ആക്രമണം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍ 

സംവിധായകന്‍ പ്രിയനന്ദനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വല്ലിച്ചിറ സ്വദേശി സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് ചോദ്യംചെയ്യലും നടത്തുകയാണ്.

ഇന്നുരാവിലെ സ്വന്തംനാടായ തൃശൂരിലെ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വെച്ചാണ് അദ്ദേഹത്തിന്‌ മര്‍ദ്ദനമേറ്റത്. തലയ്ക്ക് മര്‍ദിക്കുകയും പിന്നീട് ചാണകവെളളം ഒഴിക്കുകയുമാണ് ചെയ്തത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ആളുകളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നടന്നുവരുമ്പോള്‍ അവര്‍ ഓടിവന്ന് ചാണകവെള്ളം പ്രിയനന്ദന്റെ തലയിലൂടെ ഒഴിക്കുകയായിരുന്നു. തലയുടെ വശത്തായി അടിക്കുകയും ചെയ്തു. അയ്യപ്പനെതിരെ പറയാന്‍ നീ ആരാടാ എന്നു ചോദിച്ചായിരുന്നു ആക്രമണം.

നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് ആര്‍എസ്എസ് വിവാദമാക്കുകയും അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. പോസ്റ്റിലെ ഭാഷ മോശമാണെന്ന് തോന്നിയതിനെ തുടര്‍ന്ന് പിന്‍വലിക്കുകയാണെന്നും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പിന്നീട് അറിയിച്ചിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018