Keralam

ഗവര്‍ണറെക്കൊണ്ട് ‘ശബരിമല’യില്‍ രാഷ്ട്രീയം പറയിപ്പിച്ചെന്ന് ചെന്നിത്തല, ആദിവാസി കുടുംബങ്ങളിലെ ഒരാള്‍ക്ക് ജോലി ആത്മാര്‍ത്ഥതയില്ലാത്ത പ്രഖ്യാപനം

ഗവര്‍ണറെക്കൊണ്ട് സര്‍ക്കാര്‍ രാഷ്ട്രീയം പറയിപ്പിച്ചെന്നും നയപ്രഖ്യാപനം യുഡിഎഫ് പദ്ധതികളുടെ അവകാശവാദമാണെന്ന ആരോപണവുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൊല്ലം ബൈപ്പാസ്, നാഷണല്‍ ഹൈവേ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, മലയോര ഹൈവേ, ഗെയ്ല്‍ പൈപ്പ് ലൈന്‍ എന്നിവ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച, നല്ല രീതിയില്‍ പുരോഗമിച്ച പദ്ധതികളാണ്.

ഇവയുടെ അടക്കം അവകാശവാദമാണ് ഉന്നയിച്ചത്. കഴിഞ്ഞ തവണ ഗവര്‍ണര്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികള്‍ നടപ്പിലായിട്ടില്ല. അത് നടപ്പാക്കാതെയാണ് പുതിയ പ്രഖ്യാപനം. ഗവര്‍ണറുടെ പ്രഖ്യാപനം, സര്‍ക്കാരിന്റെ പ്രഖ്യാപനമാണ്. അത് ആദ്യം നടപ്പിലാക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയത്തില്‍ നഷ്ടം സംഭവിച്ച ചെറുകിട വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും പത്തുലക്ഷം വരെ പലിശ രഹിത വായ്പ നല്‍കുമെന്ന് വീണ്ടും ഗവര്‍ണറെ കൊണ്ട് പറയിപ്പിച്ചിരിക്കുകയാണ്. ഇതുവരെ ഒരാള്‍ക്ക് പോലും ഈ പലിശരഹിത വായ്പ ലഭിച്ചിട്ടില്ല. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയെ പൂര്‍ണമായും അവഗണിച്ചു. ആകെ പുനര്‍ജനി എന്നൊരു പദ്ധതി മാത്രാണ് പ്രഖ്യാപിച്ചത്.

എല്ലാ ആദിവാസി കുടുംബങ്ങളിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനം ഒരു ആത്മാര്‍ത്ഥയും ഇല്ലാത്തതാണ്. മുന്‍കാല അനുഭവങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്.

ഇതുവരെ ആ കേസില്‍ ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പോലും വെക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഒരു വീട്ടില്‍ ഒരു ജോലി കൊടുക്കുമെന്ന് പറയുന്നത്. അട്ടപ്പാടിയിലെ ശിശുമരണം തുടര്‍ക്കഥയായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനമെന്നും ഓര്‍ക്കണം. ആദിവാസി ഗോത്രബന്ധു പദ്ധതി ഇത്തവണയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതെ പദ്ധതി തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

പൊലീസില്‍ വനിതകളുടെ പ്രാതിനിധ്യം 15 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ഇന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ നയപ്രഖ്യാപനത്തില്‍ ഇത് 25ശതമാനം വര്‍ധിപ്പിക്കുമെന്നായിരുന്നു. ഇത്തവണ പത്ത് ശതമാനം കുറച്ചേയുളളൂവെന്നും ചെന്നിത്തല പരിഹാസരൂപേണ പറഞ്ഞു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018