Keralam

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആര്‍എസ്എസ് ആക്രമണം, മര്‍ദ്ദിച്ച ശേഷം ചാണകവെളളം തലവഴി ഒഴിച്ചു; ആസൂത്രിതമെന്ന് പരാതി 

സംവിധായകന്‍ പ്രിയനന്ദനന് നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഇന്നുരാവിലെ സ്വന്തംനാടായ തൃശൂരിലെ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വെച്ചാണ് അദ്ദേഹത്തിന്‌ മര്‍ദ്ദനമേറ്റത്. തലയ്ക്ക് മര്‍ദിക്കുകയും പിന്നീട് ചാണകവെളളം ഒഴിക്കുകയുമാണ് ചെയ്തത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ആളുകളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് ആര്‍എസ്എസ് വിവാദമാക്കുകയും അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. പോസ്റ്റിലെ ഭാഷ മോശമാണെന്ന് തോന്നിയതിനെ തുടര്‍ന്ന് പിന്‍വലിക്കുകയാണെന്നും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പിന്നീട് അറിയിച്ചിരുന്നു.

വ്യക്തിപരമായി ആരുടെ വിശ്വാസത്തെയും തടസപ്പെടുത്താനോ വിചാരണ ചെയ്യാനോ പോകുന്ന ആളല്ല ഞാന്‍. എന്നെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വന്ന ഒരു പോസ്റ്റിനു അതേ ഭാഷയില്‍ മറുപടി നല്‍കുകയായിരുന്നു.ഭാഷ ചിലപ്പോഴൊക്കെ തിരിച്ചടിക്കുമെന്ന് മനസിലായി. ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയാണ് പോസ്റ്റില്‍ ഇട്ടത്. എന്റെ ഭാഗത്തുനിന്ന് അത്തരമൊരു ഭാഷ ഉപയോഗിക്കാന്‍ പാടില്ല എന്നു സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതു ഡീലീറ്റ് ചെയ്തു.
പ്രിയനന്ദനന്‍

നിലപാടില്‍ മാറ്റമില്ലെന്നും താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും ആര്‍ക്കും വരാമെന്നും ഒളിച്ചിരിക്കില്ലെന്നും പോസ്റ്റില്‍ പ്രിയനന്ദനന്‍ പറഞ്ഞിരുന്നു. പ്രിയനന്ദനന്‍ നിലപാട് മാറ്റി, മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു.

കൂടാതെ പ്രിയനന്ദനനെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ സൈലന്‍സര്‍ സിനിമ വെളിച്ചം കാണിക്കില്ലെന്ന ഭീഷണിയുമുണ്ട്. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018