Keralam

‘സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല’; എസ്ബിഐ ആക്രമണത്തില്‍ എട്ട് എന്‍ജിഒ യൂണിയന്‍ നേതാക്കളുടേയും ജാമ്യാപേക്ഷ കോടതി തള്ളി 

എസ്ബിഐ ആക്രമണത്തില്‍ എട്ട് എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ജാമ്യാപേക്ഷ തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ ആക്രമണം ഗൗരവതരമെന്ന് കോടതി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

പിഴയടയ്ക്കാമെന്ന ഉറപ്പും കോടതി പരിഗണിച്ചില്ല. പിഴയടച്ച് തടിയൂരണ്ടെന്നായിരുന്നു കോടതിയുടെ നിലപാട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്താല്‍ തെറ്റായ സന്ദേശം നല്‍കും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയായിരുന്നു ഇതെന്നും കോടതി ചൂണ്ടിക്കാണിച്ചു. പ്രതികളുടെ റിമാന്‍ഡ്‌ കാലാവധി അടുത്ത മാസം ഏഴ് വരെ നീട്ടി.

ഈ വര്‍ഷം ആദ്യം നടന്ന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമാണ് തിരുവനന്തപുരത്തെ എസ്ബിഐ ബ്രാഞ്ച് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ആക്രമിച്ചത്.

സംഭവത്തില്‍ ഒളിവിലായിരുന്ന എന്‍ജിഒ സംസ്ഥാന-ജില്ലാ നേതാക്കള്‍ നാളുകള്‍ക്ക് ശേഷമാണ് കീഴടിങ്ങിയത്. റിമാന്‍ഡിലായ പ്രതികള്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ട്.

എസ്ബിഐ ആക്രമണത്തില്‍ തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫിസിലെ ക്ലാര്‍ക്കും യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറിയുമായ എ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഫിസ് അറ്റന്‍ഡന്റും യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി വി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍, യൂണിയന്‍ പ്രവര്‍ത്തകരായ സുരേഷ്, വിനുകുമാര്‍, ബിജുരാജ്, ശ്രീവത്സന്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്.

നേതാക്കള്‍ ഒളിവിലായിരുന്ന സമയത്ത്‌ ബാങ്കിനെ അനുനയിപ്പിച്ചുകൊണ്ട് അധികൃതരുമായി സിപിഐ എം നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി സൂചനയുണ്ടായിരുന്നു. ബാങ്ക് ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിപ്പിക്കാനാണ് നീക്കമെന്ന ആരോപണങ്ങളാണ് ഉയര്‍ന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018