Keralam

‘ഡിഎന്‍എ ടെസ്റ്റില്ലാതെ അമ്മയുടെ ഭര്‍ത്താവിനെ നിങ്ങളെന്തിന് അച്ഛന്‍ എന്നു വിളിക്കുന്നു’; ശതം സമര്‍പ്പയാമി വിമര്‍ശകരോട് സന്തോഷ് പണ്ഡിറ്റ്  

സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ്

ശബരിമല കര്‍മ സമിതിയുടെ ശതം സമര്‍പ്പയാമി പിരിവിലേക്ക് വീണ്ടും പണം നിക്ഷേപിച്ച് വിമര്‍ശകരോട് വാശി തീര്‍ത്ത് സന്തോഷ് പണ്ഡിറ്റ്. ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ അക്രമം നടത്തിയതിന് അറസ്റ്റിലായ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള പിരിവില്‍ 51,000 രൂപ നല്‍കിയതില്‍ നടനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായ സന്തോഷ് പണ്ഡിറ്റ് ഒരു ലക്ഷം രൂപ കൂടി ശതം സമര്‍പ്പയാമിയിലേക്ക് നിക്ഷേപിച്ചു. അന്ന് പണം കയ്യില്‍ ഇല്ലായിരുന്നെന്നും വിമര്‍ശകര്‍ക്ക് വേണ്ടിയാണ് ഇത് കൂടി കൊടുക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. പണം നിക്ഷേപിച്ചതിന്റെ രസീതുമായി നടന്‍ ഫേസ്ബുക്ക് വീഡിയോയിലെത്തി.

51,000 രൂപ കൊടുത്തതിന്റെ പേരില്‍ എന്നെ ചിലര്‍ അഭിനന്ദിക്കുകയും ചിലര്‍ വിമര്‍ശിക്കുകയും ചെയ്തു. 51,000 രൂപ കൊടുത്തതിലാണ് എല്ലാവര്‍ക്കും വിഷമം. അപ്പോള്‍ ഒരു ലക്ഷം രൂപ കൂടി വിമര്‍ശിച്ചു എന്ന കാരണം കൊണ്ട് ഞാന്‍ കൊടുക്കുകയാണ്.   
സന്തോഷ് പണ്ഡിറ്റ്  

സന്തോഷ് പണ്ഡിറ്റ് പറഞ്ഞതില്‍ നിന്നും

“സ്ത്രീ നവോത്ഥാനത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയത്തില്‍ 50 ശതമാനം അവസരം കൊടുക്കണം. കഴിവുള്ള ഏതെങ്കിലും പെണ്‍കുട്ടിയെ മുഖ്യമന്ത്രിയാക്കണം. പുറത്തോട്ടിറങ്ങി നടക്കാന്‍ പല സ്ത്രീകളും ബുദ്ധിമുട്ടുന്നു. എല്ലാ ബസിലും ട്രെയിനിലും സര്‍ക്കാര്‍ ഓഫീസുകളിലും എല്ലായിടത്തും. സിസി ടിവി വേണം. ഏതെങ്കിലും രീതിയില്‍ പീഢനം വരികയാണെങ്കില്‍ നമുക്ക് മനസിലാകും. ഇതെല്ലാം സ്ത്രീ നവോത്ഥാനത്തിന്റെ ഭാഗമാണ്. സ്ത്രീകളുടെ കല്യാണപ്രായം 18ഉം പുരുഷന്‍മാരുടേത് 21ഉം ആണ്. സ്ത്രീകളോടുള്ള വിവേചനമാണിത്. സ്ത്രീകളുടെ വിവാഹപ്രായവും 21 ആക്കണം.

ഈശ്വരന്‍ എന്നു പറയുന്നത് മൊത്തം അന്ധവിശ്വാസമാണെന്ന് ചിലര്‍ പറയുന്നു. ഇവര്‍ സ്വന്തം അമ്മയുടെ ഭര്‍ത്താവിനെ അച്ഛാ എന്നുവിളിക്കുന്നു. അതിന്റെ ലോജിക് എന്താണ്? ഡിഎന്‍എ ടെസ്റ്റ് നടത്തി ഇത് തന്നെയാണോ അച്ഛന്‍ എന്ന് ഉറപ്പുവരുത്തിയിട്ട് വേണ്ടേ വിളിക്കാന്‍? ഉറപ്പില്ലാത്ത ഒരാളാണെങ്കില്‍ അളിയാ എന്നൊക്കെ വിളിച്ചാല്‍ പോരേ? ഈ ലോകത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താതെ അമ്മയുടെ ഭര്‍ത്താവിനെ അച്ഛാ എന്ന് വിളിച്ച മുഴുവന്‍ ആളുകളും അന്ധവിശ്വാസികളാണ് എന്നതാണ് സത്യം.

ഇവിടെ പുരുഷാധിപത്യമാണ് എല്ലാ മേഖലയിലും ഉള്ളത്. സിനിമാ പോസ്റ്റര്‍ നോക്കൂ മുഴുവന്‍ ആണുങ്ങളാണ്. പിന്നെ ഒരു ക്ഷേത്രത്തിലേയും ഒരു മതത്തിലേയും പ്രത്യേക കാര്യം പറയുന്നതെന്തിന്?

ഇനിയും ആരും വിമര്‍ശനവുമായി വരരുത്. ഇനിയും വിമര്‍ശിച്ചാല്‍ ഇതുപോലെയുള്ള വീഡിയോകളുമായി ഞാന്‍ വീണ്ടും വീണ്ടും വരേണ്ടി വരും. ലോകം മുഴുവനുമുള്ള അയ്യപ്പഭക്തന്‍മാര്‍ ചിന്തിക്കുക. ഈ ഒരു വിഷയത്തില്‍ കട്ട സപ്പോര്‍ട്ട് തന്ന മലയാളി സിനിമയിലെ ഏക നടന്‍, നായകനായി അഭിനയിച്ച ഏക നടന്‍ സന്തോഷ് പണ്ഡിറ്റ് മാത്രമാണ്. ഈയൊരു കാര്യം നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം. ഇപ്പോഴും അയ്യപ്പഭക്തന്‍മാരെ കഴിവിന് അനുസരിച്ച് സഹായിക്കുന്നുണ്ട്. ഈ വിഷയം എപ്പോഴും നിങ്ങളുടെ മനസിലുണ്ടാകണം. സാംസ്‌കാരിക നായകര്‍ കേരളത്തിന്റെ ശാപമാണ്. അവരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. പക്ഷെ സന്തോഷ് പണ്ഡിറ്റിനെ ദയവ് ചെയ്ത് അവരേപ്പോലെ വിലയിരുത്തരുത്.”

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018