Keralam

‘അനധികൃത ബോട്ട് എത്തിയാല്‍ പുറപ്പെട്ട ഇടത്തേക്കുതന്നെ അയക്കും’; മുനമ്പം മനുഷ്യകടത്ത്, നിരീക്ഷണം ശക്തമാക്കി ഓസ്‌ട്രേലിയ 

അനധികൃത കുടിയേറ്റം യാതോരു കാരണവശാലും അനുവദിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം. കൊച്ചിയിലെ മുനമ്പത്തുനിന്ന് അനധികൃതമായി ബോട്ട് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചിട്ടുണ്ടെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. അനധികൃതമായി എത്തുന്ന ഏത് ബോട്ടും പിടികൂടിയതിന് ശേഷം പുറപ്പെട്ട ഇടത്തേക്കുതന്നെ തിരിച്ചയക്കുമെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിന് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപിലേക്ക് മനുഷ്യകടത്തിന്റെ ഭാഗമായി ആരെങ്കിലും പുറപ്പെട്ടിട്ടുള്ളതായി ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരു കൂട്ടം ആളുകള്‍ ഓസ്‌ട്രേലിയയിലേക്കോ ന്യൂസിലാന്റിലേക്കോ തിരിച്ചിട്ടുണ്ടെന്ന് തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഒസ്‌ട്രേലിയയിലേക്ക് എത്തുന്ന അനധികൃത ബോട്ടോ കപ്പലോ പിടികൂടി എവിടെ നിന്നാണോ പുറപ്പെട്ടത് അങ്ങോട്ട് തന്നെ മടക്കി അയക്കുമെന്നും മന്ത്രാലയം ഇ മെയിലില്‍ പറഞ്ഞു.

ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മത്സ്യ ബന്ധന ബോട്ടില്‍ പുറപ്പെട്ടതെന്നാണ് കരുതുന്നത്. പിന്നീട് മുനമ്പത്തു നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യകടത്തിനെ കുറിച്ച് സൂചന നല്‍കിയത്. ഇതിനുശേഷം നടന്ന അന്വേഷണത്തില്‍ അനധികൃത കുടിയേറ്റത്തിനായി യാത്ര തിരിച്ചവര്‍ ശ്രീലങ്കന്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

ഇവര്‍ പോയത് ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കെന്നാണ് ലഭിച്ച വിവരം. കൊച്ചി വഴി മുന്‍പും മനുഷ്യക്കടത്തിന് ശ്രമിച്ചവര്‍ തന്നെയാണ് മുനമ്പം വഴിയുളള രാജ്യാന്തര കുടിയേറ്റത്തിനും പിന്നിലെന്നാണ് സൂചന. ഡല്‍ഹിയില്‍ നിന്നുളളവര്‍ പോയത് ഓസ്ട്രേലിയയിലേക്കെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി അംബേദ്കര്‍ നഗറില്‍ നിന്ന് മാത്രം 300 പേര്‍ മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ടതായാണ് വിവരം.

ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിനായി ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തുമസ് ദ്വീപിലേക്ക് അനധികൃതമായി കടക്കാറുണ്ട്. ഇത്തരം രാജ്യാന്തര കുടിയേറ്റത്തിന് പിന്നില്‍ വലിയ റാക്കറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. വലിയ തുക വാങ്ങിച്ചാണ് ആളുകളെ ഇവര്‍ കടത്തുന്നത്. ഇത്തരത്തിലുള്ള റാക്കറ്റാണ് മുനമ്പത്തില്‍ നിന്നും യാത്ര തിരിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ യാത്ര പുറപ്പെട്ടവര്‍ ഇതുവരെ ഓസ്‌ട്രേലിയന്‍ തീരത്തെത്തിച്ചേര്‍ന്നിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018