Keralam

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം വീണ്ടും , ദളിത് പ്രവര്‍ത്തക മഞ്ജുവിന് കല്ലേറില്‍ പരുക്ക്   

ശബരിമലയിലെ സുപ്രീം കോടതി വിധി അനുസരിച്ച് ദര്‍ശനം നടത്തിയ യുവതികള്‍ക്ക് നേരെ സംഘ്പരിവാര്‍ നടത്തുന്ന ആക്രമണം തുടരുന്നു. ദളിത് ആക്ടിവിസ്റ്റ് മഞ്ജുവിനും അവര്‍ താമസിക്കുന്ന കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയുമാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. കഴുത്തിന് കല്ലേറില്‍ പരുക്കേറ്റതായി മഞ്ജു പറഞ്ഞു. സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഇവരുടെ വീടിന് നേരെ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം മുമ്പും ഇവരുടെ വീടിന് നേരെ ആക്രമണം നടത്താന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നതായി മഞ്ജു പറഞ്ഞു. കണ്ടാലറിയുന്ന സംഘ് പരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും മഞ്ജു ന്യുസ്‌റപ്പ്റ്റിനോട് പറഞ്ഞു.

ഈ മാസം എട്ടാം തീ്യ്യതിയാണ് മഞ്ജു ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയത്. അതിനുമുമ്പും അവര്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും പ്രതിഷേധക്കാരുടെ ഇടപെടല്‍ മൂലം ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. അന്ന് തന്നെ തടഞ്ഞ കൂട്ടത്തിലുള്ള ആളുകളിലൊരാളാണ് ഇന്ന് തനിക്കും വീട്ടിനും നേരെ കല്ലേറ് നടത്തിയതെന്നും മഞ്ജു പറഞ്ഞു.

മഞ്ജുവിന്റെ വീടിന് സര്‍ക്കാര്‍ നേരത്തെ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പൊലീസുകാര്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് മറ്റൊരു ഭാഗത്തുകൂടെ ആക്രമണം നടത്തിയതെന്ന് മഞ്ജു പറഞ്ഞു. തുടരെ വീടിന് നേരെ കല്ലേറിയുകയായിരുന്നു. പുറത്തുവന്നുനോക്കിയപ്പോഴാണ് സംഗതി മനസ്സിലായത്. അപ്പോള്‍ തന്നെ പൊലീസിനെ വിളിച്ചു. അവര്‍ മാറി നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അതുകൊണ്ട്് കേട്ടില്ല. അങ്ങനെയാണ് അവര്‍ എറിഞ്ഞ കല്ല് കഴുത്തില്‍ കൊണ്ടത്. ആശുപത്രിയില്‍ പോയി പരിശോധന നടത്തുമെന്നും മഞ്്ജു പറഞ്ഞു.

സംസ്ഥാനത്തുനിന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതി കള്‍ക്ക് നേരെയെല്ലാം സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണം ഉണ്ടായിരുന്നു. ചിലരെ വീട്ടുകാര്‍ തന്നെ വീട്ടില്‍ തന്നെ വീട്ടില്‍ കയറ്റാത്ത സംഭവവുമുണ്ടായിട്ടുണ്ട്

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018