Keralam

ചൈത്രക്കെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിയ്ക്ക് കൈമാറും  

ചൈത്ര തേരേസ ജോണ്‍ 
ചൈത്ര തേരേസ ജോണ്‍ 

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തേരേസയ്‌ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിയ്ക്ക് കൈമാറും. അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാമാണ് റിപ്പോര്‍ട്ട് കൈമാറുക. ചൈത്ര തെരേസ ജോണ്‍ ഐപിഎസിനെതിരെ കടുത്ത നടപടികള്‍ക്കുളള ശുപാര്‍ശകളൊന്നും റിപ്പോര്‍ട്ടില്‍ ഉണ്ടാകില്ലെന്നാണ് സൂചന.

തെരേസ ജോണ്‍, പാര്‍ട്ടി ഓഫീസ് റെയ്ഡില്‍ ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളെജ് സിഐ എന്നിവരില്‍ നിന്നെല്ലാം ഐജി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. മുഖ്യപ്രതിയുടെ ബന്ധു നല്‍കിയ വിവരത്തെ തുടര്‍ന്ന് പെട്ടെന്ന് റെയ്ഡ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ചൈത്ര തേരേസ ജോണ്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ഡിസിപി ചുമതലയുള്ള ഓഫീസറുടെ നിര്‍ദ്ദേശം അനുസരിച്ചു എന്ന് കീഴുദ്യോഗസ്ഥരും വിശദീകരിച്ചു. പത്തുമിനുട്ടില്‍ താഴെ മാത്രമാണ് മേട്ടുകടയിലെ പാര്‍ട്ടി ഓഫീസില്‍ ചെലവഴിച്ചതെന്നും റെയ്ഡ് നടത്തിയ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പൊലീസിന് നേരെ കല്ലേറ് നടത്തിയ പ്രതികളെ പിടികൂടാന്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് നടത്തിയതിന് പിന്നാലെ ചൈത്രയെ സ്ഥലം മാറ്റിയിരുന്നു. ക്രമസമാധാനപാലന ഡിസിപിയുടെ താത്കാലിക ചുമതല നിര്‍വഹിച്ചിരുന്ന ഇവരെ വനിതാ സെല്‍ എസ്പിയുടെ ചുമതലയിലേക്കാണ് മാറ്റിയത്. ചൈത്രാ തെരേസ ജോണിനെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയ നിയമവിരുദ്ധമായാണെന്ന സിപിഐഎം വാദത്തെ ഇന്നലെ പൊലീസ് തള്ളി. കോടതിയെ അറിയിച്ച ശേഷമാണ് റെയ്ഡ് നടത്തിയതെന്നും സെര്‍ച്ച് റിപ്പോര്‍ട്ട് എസിജെഎം കോടതിയില്‍ കൈമാറിയതെന്നുമാണ് പൊലീസ് വിശദീകരണം നല്‍കുന്നത്.

മെഡിക്കല്‍ കോളെജ് സ്റ്റേഷനില്‍ കല്ലേറ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫിസ് ഡിസിപി പരിശോധിച്ചത്. അമ്പതോളം വരുന്ന പ്രതികളില്‍ ചിലര്‍ സിപിഐഎം ഓഫിസില്‍ ഉണ്ടെന്ന ധാരണയിലായിരുന്നു പരിശോധന. എന്നാല്‍ ആരെയും പിടികൂടാനായില്ല.

നേതാക്കള്‍ തടഞ്ഞിട്ടും ഡിസിപി പരിശോധന നടത്തിയെന്ന് ആരോപിച്ച് സിപിഐഎം ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് വിശദീകരണം തേടുകയും ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികളെ കാണാന്‍ അനുവദിച്ചില്ല എന്ന ആരോപണം ഉന്നയിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളെജ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018